എം.എല്‍.എ ഇടപെട്ടു മണിയമ്പള്ളി പാലത്തിന് ശാപമോക്ഷം
പൂച്ചാക്കല്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി നദ് വത്ത് നഗര്‍മണിയമ്പള്ളി പാലത്തിനും വടുതലകുടപുറം റോഡിനും എ.എം ആരിഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 108.5 ലക്ഷം രൂപ അനുവദിച്ചു.
വര്‍ഷങ്ങളായി അപകട ഭീഷണി ഉയര്‍ത്തുന്ന പാലം അധികൃതര്‍ പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ വിദ്യാര്‍ഥികളും വടക്കന്‍ മേഖല വികസന വികസന സമിതിയും പല തവണ നിവേദനം നല്‍കിയിരുന്നു.
അന്‍പത് വര്‍ഷത്തോളം പഴക്കമുള്ളതാണ് പാലം. ബലക്ഷയമാണ് പ്രധാന പ്രശ്‌നം. പാലത്തിന്റെ അടിഭാഗവും റോഡും കൈവരികളും തകര്‍ന്നു. ഒരേ സമയം ഒരു വാഹനം മാത്രമാണ് ഈ പാലത്തിലൂടെ കടന്നു പോകാന്‍ സാധിക്കുകയുള്ളു. പാലത്തിന്റെ ഇരുവശങ്ങളിലുള്ള ഇരുമ്പ് പോസ്റ്റില്‍ തട്ടി വിദ്യാര്‍ഥികളുടെ കാലുമുറിയുന്നത് പതിവാണ്.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാരുമാണ് ദിവസവും പാലത്തിലൂടെ സഞ്ചരിക്കുന്നത്. പാലത്തിന്റെ തകര്‍ച്ച അപകടം വര്‍ധിക്കാന്‍ സാധ്യതയേറെയാണ്.
കൂടാതെ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന വടുതലകുടപുറം റോഡും പുനര്‍നിര്‍മിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ റൂട്ടില്‍ ബസ് സര്‍വിസ് ഉണ്ടായിരുന്നു. ഇത് പിന്നീട് റോഡിന്റെയും പാലത്തിന്റെയും തകര്‍ച്ച മൂലം നിലച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബസ് സര്‍വിസ് കൂടി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."