ബി.ജെ.പി വനിതാ നേതാവിന്റെ വീട് തകര്‍ത്തു
തലശ്ശേരി: ബി.ജെ.പി വനിതാ നേതാവിന്റെ വീടിന് നേരെ വീണ്ടും അക്രമം. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തലശ്ശേരി മലായിലെ ലസിത പാലക്കലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമമുണ്ടായത്. ജനല്‍ ചില്ലുകള്‍, വാതിലുകള്‍ എന്നിവ അടിച്ചുതകര്‍ത്ത സംഘം കിണറില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്തു. നേരത്തെ ഇവരുടെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയിരുന്നു. രണ്ട് പ്രാവശ്യം വീട് അടിച്ചുതകര്‍ത്തു. ഒരു പ്രാവശ്യം വീടിന് നേരെ ബോംബെറിഞ്ഞു. നേരത്തെ നടന്ന നാല് അക്രമങ്ങള്‍ക്കെതിരെയും പൊലിസ് കേസെടുത്തില്ലെന്നും അക്രമത്തിനു പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്നും ബി.ജെ.പി ആരോപിച്ചു.
എല്‍.ഡി.എഫ് ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലായെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുവമോര്‍ച്ച ജില്ലാസെക്രട്ടറി ലസിതാ പാലക്കലിന്റെ വീടിന് നേരെയുണ്ടായ അക്രമമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് ആരോപിച്ചു. അക്രമിക്കപ്പെട്ട ലസിതയുടെ വീട് സത്യപ്രകാശ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."