റമദാന്‍ മനസിനും ശരീരത്തിനും ഉത്തമം
വ്രതാനുഷ്ടാനങ്ങള്‍ വിവിധ യുഗങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസത്തിന്റെ ഭാഗമായുള്ള പ്രക്രിയ നാം ഉപവസിക്കുമ്പോള്‍ സഹജീവികളുടെ വിശപ്പറിയാനും നമുക്ക് കഴിയുന്നു. റമദാന്‍ വ്രതകാലം മനുഷ്യനെ പ്രേരിപ്പിക്കുന്നത് പാവങ്ങളുടെ പട്ടിണി മനസിലാക്കുക എന്നതു കൂടിയാണ്. ചന്ദ്രപ്രഭയെ ആസ്പദമാക്കി വ്രതകാലം തുടങ്ങുമ്പോള്‍ മനുഷ്യന്‍ ഘടികാരം കണ്ടുപിടിക്കുന്നതിനു മുന്‍പ് വ്രതം നിലനിന്നിരുന്നു എന്നതിന് തെളിവാണ്.
നോമ്പുകാലം മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ അതീവ സൂക്ഷ്മത പാലിക്കേണ്ട ദിനങ്ങളാണ്. അധര്‍മത്തില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും വിശ്വാസിയെ വഴിതിരിച്ചുവിടുന്ന ഒന്നാണ് വ്രതകാലം. ശരീരശുദ്ധിയോടെയുള്ള നിരന്തരമുള്ള പ്രാര്‍ത്ഥന ശാരീരികമായ ആരോഗ്യം നിലനിര്‍ത്താനും മനസ്സിനെ സമ്പൂര്‍ണ ശാന്തതയിലെത്തിക്കാനും വ്രതം ഉപകരിക്കും.
ലോകമെമ്പാടുമുള്ള ഒരേ ദിനങ്ങളിലാണ് നോമ്പ് എടുക്കുന്നത്. ഇത് അതിരുകള്‍ക്കപ്പുറവും മനുഷ്യരെല്ലാം ഒന്നാണെന്ന് തെളിയിക്കുന്നു. ദൈവസന്നിധിയില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശവും എത്തിക്കുന്നു.
സാമൂഹിക, സാമ്പത്തിക, മാനസിക മേഖലകളിലെല്ലാം നോമ്പുകാലം ശക്തമായ പരിവര്‍ത്തനമാണ് നടത്തുന്നത്. മാനവരാശിക്ക് സമാധാനവും സഹിഷ്ണുതയും സഹവര്‍ത്തിത്തവും ഉണ്ടാകാന്‍ നോമ്പുകാലം ഉദകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."