അരയുംതലയും മുറുക്കി മുന്നണികള്‍
കട്ടപ്പന: നഗരസഭയിലെ വെട്ടിക്കുഴക്കവല ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ അരയുംതലയും മുറുക്കി മുന്നണികള്‍ സജീവമായി. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പത്രിക പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ കഴിഞ്ഞതവണ ഇതേ വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രതിനിധിക്കൊപ്പം കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയും മത്സരിച്ചിരുന്നെന്നതു ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 40 വോട്ട് നേടുകയും ചെയ്തിരുന്നു.
സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച ജിജി ചെറിയാന്റെ മരണത്തെ തുടര്‍ന്നാണ് വെട്ടിക്കുഴക്കവല വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. എല്‍ഡിഎഫിന്റെ മുന്‍ കൗണ്‍സിലര്‍ ജിജി ചെറിയാന്റെ ജ്യേഷ്ഠന്‍ സണ്ണി ചെറിയാനിലൂടെ വാര്‍ഡ് പിടിക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്രനായി ബിജു പൂത്തറയാണ് മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോയി ഏബ്രഹാം കൊട്ടാരം മല്‍സരരംഗത്തുണ്ട്. കൂടാതെ സണ്ണി ജോസഫ് എന്ന സ്വതന്ത്രനും മത്സരിക്കുന്നു.
ആകെ എട്ടുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും നാലുപേര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു.
34 വാര്‍ഡുകളുള്ള നഗരസഭയുടെ ഭരണം യുഡിഎഫിനാണ്. കോണ്‍ഗ്രസിന് 12 സീറ്റും കേരള കോണ്‍ഗ്രസിന് (എം) അഞ്ചു സീറ്റുമാണുള്ളത്. കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കൗന്തി വാര്‍ഡ് കൗണ്‍സിലറുടെ പിന്തുണയും യുഡിഎഫിനാണ്. ഇടതുപക്ഷത്ത് സിപിഎമ്മിന് ആറും സിപിഐയ്ക്ക് മൂന്നും ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അഞ്ചും സീറ്റാണുള്ളത്. ബിജെപിക്ക് രണ്ട് അംഗങ്ങളുമുണ്ട്. തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഭരണത്തെ ബാധിക്കില്ലെങ്കിലും വാര്‍ഡ് പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍. വീടുകയറിയുള്ള പ്രചാരണം രണ്ടുതവണ വരെ പൂര്‍ത്തിയാക്കിയതായി മുന്നണി നേതാക്കള്‍ അവകാശപ്പെടുന്നു. 31ന് വോട്ടെടുപ്പും ജൂണ്‍ ഒന്നിന് രാവിലെ 10ന് വോട്ടെണ്ണലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."