ട്രംപിന്റെ മാധ്യമസംഘത്തിലും ഉദ്യോഗസ്ഥര്‍ രാജിക്ക്
വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ജോലി ഉപേക്ഷിക്കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബോറിസ് എപ്സ്റ്റീന് ജോലി രാജിവച്ച് ടി.വി ചാനലില്‍ ജോലിക്ക് പോകുന്നുവെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ തയാറായില്ല.
ട്രംപിന്റെ മകന് എറികിന്റെ മുന്‍ സുഹൃത്താണ് ബോറിസ് എപ്സ്റ്റീന്. ട്രംപിന്റെ പ്രചാരണ സമയത്തും മാധ്യമസംഘത്തില്‍ ബോറിസ് പ്രവര്‍ത്തിച്ചിരുന്നു. വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ ബോറിസ് രാജിവയ്ക്കുന്നുവെന്ന് ഉറപ്പിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബോറിസിന് ട്രംപിന്റെ ഭരണനയവുമായി വിയോജിപ്പുണ്ടെന്നും അതാണ് രാജിക്ക് പിന്നിലെന്നുമാണ് വാര്‍ത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."