HOME
DETAILS

തുറമുഖങ്ങളില്‍ അപായസൂചന ഉയര്‍ത്തി; മത്സ്യബന്ധനത്തിന് വിലക്ക്

  
backup
May 28, 2018 | 2:02 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%be%e0%b4%af%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8

കോഴിക്കോട്: കാലവര്‍ഷം നാളെയോ മറ്റന്നാളോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനുള്ള സാഹചര്യം അറബിക്കടലില്‍ രൂപപ്പെട്ടു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കേരളത്തിന്റെ തീരത്തായി ന്യൂനമര്‍ദവും തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം തീരത്തോട് അടുത്ത് കന്യാകുമാരി മേഖലയില്‍ അപ്പര്‍ എയര്‍ സൈക്ലോണിക് സര്‍ക്കുലേഷനും(ചക്രവാതച്ചുഴി) രൂപ്പപ്പെട്ടതോടെ മഴയും കാറ്റും ശക്തമാകും. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആകുന്നതോടെ വടക്കന്‍ കേരളത്തിലും തീരദേശ കര്‍ണാടകയിലും മഴ കനക്കും. കാലവര്‍ഷക്കാറ്റ് കന്യാകുമാരി മേഖലയിലേക്ക് ഉടനെയെത്തുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

വടക്കന്‍ കേരളത്തിലെ ന്യൂനമര്‍ദം കാരണം തെക്കുപടിഞ്ഞാറോ, പടിഞ്ഞാറോ ദിശയില്‍ കാറ്റിന്റെ വേഗം 35 മുതല്‍ 45 കി.മി വേഗത്തില്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ തീരപ്രദേശം, കര്‍ണാടക തീരം, ലക്ഷദ്വീപ് കന്യാകുമാരി മേഖലകളില്‍ ഈ മാസം 30 വരെയാണ് മത്സ്യബന്ധന വിലക്കുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമര്‍ദത്തിന്റേയും മണ്‍സൂണ്‍ ആഗമനത്തിന്റേയും കാലാവസ്ഥാ മാറ്റം മൂലം തുറമുഖങ്ങള്‍ക്കും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുറമുഖങ്ങള്‍ മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. കാസര്‍കോട്, അഴീക്കല്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, ബേപ്പൂര്‍, പൊന്നാനി, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ലക്ഷദ്വീപിലെ മിനിക്കോയ് എന്നീ തുറമുഖങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയോ (7-11 സെ.മി), അതിശക്തമായ മഴയോ (12-20 സെ.മി) പെയ്യാന്‍ സാധ്യതയുണ്ട്.
നാളെയും മറ്റന്നാളും പലയിടത്തായി ശക്തമായ മഴപെയ്യുമെന്നും ഇതേ കാലാവസ്ഥാ ലക്ഷദ്വീപിലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ മൂന്ന് മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും 50 കി.മി വേഗത്തില്‍വരെ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നലെ വ്യാപകമായി മഴ ലഭിച്ചു.
പെരുമ്പാവൂര്‍ (8), ആര്യങ്കാവ് (6), ഇടുക്കിയിലെ പൈനാവ് (5), പത്തനംതിട്ട, മാവേലിക്കര, കൊടുങ്ങല്ലൂര്‍ (4), കോഴിക്കോട്, കൊച്ചി,പിറവം, കുട്‌ലു, പൊന്നാനി, തൃശൂരിലെ ഏനമാക്കല്‍ എന്നിവിടങ്ങളില്‍ മൂന്നും സെ.മി മഴ രേഖപ്പെടുത്തി.


മൂന്നാം നമ്പര്‍ അപായ സിഗ്നല്‍

1864ല്‍ കൊല്‍ക്കത്തയിലും മച്ചിലപ്പട്ടണത്തിലും ഉണ്ടായ കൊടുങ്കാറ്റില്‍ തുറമുഖങ്ങള്‍ക്ക് നാശം വിതച്ചതോടെയാണ് സര്‍ക്കാര്‍ അപായ സിഗ്നല്‍ കൊണ്ടുവന്നത്.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് 11 അപായ സിഗ്നലുകളാണ് തുറമുഖങ്ങള്‍ പുറപ്പെടുവിക്കുക. 50കി.മി വേഗത്തിലുള്ള കാറ്റ് തുറമുഖങ്ങളെ ബാധിക്കാന്‍ ഇടവരുമ്പോഴാണ് മൂന്നാം അപായ സിഗ്നല്‍ ഉയര്‍ത്തുന്നത്. സിഗ്നല്‍ നമ്പര്‍ കൂടും തോറും അപകട സാധ്യതയും കൂടും.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  14 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  14 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  14 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  14 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  14 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  14 days ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  14 days ago
No Image

സഊദി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

uae
  •  14 days ago