പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബജറ്റ്: ബസ് സ്റ്റാന്‍ഡ് നിര്‍മാണമില്ല
പുന്നയൂര്‍ക്കുളം: പഞ്ചായത്തില്‍ 21.37 കോടിയുടെ ബജറ്റ്. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ 21.50 കോടി വരവും 21.37 കോടിയുടെ ചെലവുമായി 2017 18 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പത്ത് കണ്ടത്തില്‍ മൈമൂനയുടെ അസാന്നിധ്യത്തില്‍ പ്രസിഡന്റ് എ.ഡി ധനീപ് അവതരിപ്പിച്ചു.
സി.പി.എം തെരഞ്ഞെടുപ്പ് വാഗ്ദാനമായ ആല്‍ത്തറയില്‍ ബസ് സ്റ്റാന്റ് നിര്‍മ്മാണം ഇത്തവണയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗം എ.എം അലാവുദ്ധീന്‍, മുസ്‌ലിം ലീഗ് അംഗം കെ.എച്ച് ആബിദ് എന്നിവര്‍ ആരോപിച്ചു.
ആല്‍ത്തറയില്‍ ബസ് സ്റ്റാന്റ് നിര്‍മിക്കണമെന്ന ആവശ്യം 40 വര്‍ഷത്തെ പുന്നയൂര്‍ക്കുളം ഭരണത്തിന് സി.പി.എമ്മിന് കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മത്സ്യത്തൊഴിലാളി മേഖലയെ പാടെ അവഗണിച്ചാണ് പ്രസിഡന്റ് ബജറ്റ് അവതരിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ബജറ്റ് നിരാശജനകമാണെന്ന് ബി.ജെ.പി അംഗങ്ങളും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."