HOME
DETAILS

പാണ്ടിക്കുടിയിലെ വിദേശ മദ്യവില്‍പന: ജനകീയ പ്രതിഷേധം ശക്തമാകുന്നു

  
backup
March 27, 2017 | 8:52 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-3


മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യവില്‍പന ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കാണിച്ച് നഗരസഭ കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് നോട്ടിസ് നല്‍കി.നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
നേരത്തേ മദ്യവില്‍പ്പന ശാലക്കുള്ള ഡി ആന്‍ഡ് ഒ ലൈസന്‍സ് നഗരസഭ നിഷേധിച്ചിരുന്നു. തുടര്‍ന്നും മദ്യശാല പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നോട്ടീസ്.
നഗരസഭയുടെ അനുവാദമില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് മുനിസിപ്പല്‍ ആക്ട് പ്രകാരം കുറ്റകരമായതിനാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. അല്ലാത്തപക്ഷം നഗരസഭ നേരിട്ട് അടച്ച് പൂട്ടുമെന്നും നോട്ടിസില്‍ പറയുന്നു.
അതേസമയം പൊലിസ് കാവലില്‍ ഇവിടെ മദ്യവില്‍പ്പന തുടരുകയാണ്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന റിലേ നിരാഹാരം 48 മണിക്കൂര്‍ നിരാഹാരമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ആറ് മണിമുതല്‍ സമര സമിതി ഭാരവാഹികളിലൊരാളായ ജോമോന്‍ ചിറക്കല്‍ നിരാഹാരം തുടങ്ങി.
അതിനിടെ കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യശാലയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ടി.വൈ.യൂസഫ്,കെ.എം.റഹീം,വി.എച്ച്.ഷിഹാബുദ്ധീന്‍,പി.എം.അസ്ലം,അജിത്ത് അമീര്‍ ബാവ,സി.ഇ.സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു.വൈകിട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും നടന്നു. അനധികൃത മദ്യശാല പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക്  പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  14 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  14 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  14 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  14 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  14 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  14 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  14 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  14 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  14 days ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  14 days ago