സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം: തിളക്കമാര്‍ന്ന വിജയം കാഴ്ച്ചവച്ച് ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍
ജിദ്ദ: സി.ബിഎസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കാഴ്ച്ചവച്ച് ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍. പരീക്ഷയില്‍ ദേശീയ ശരാശരിയെക്കാള്‍ മികച്ച വിജയമാണ് ഗള്‍ഫ് സ്‌കൂളുകള്‍ സ്വന്തമാക്കിയത്.
സയന്‍സ്, കൊമേഴ്‌സ് സ്ട്രീമുകളില്‍ ഉന്നതമാര്‍ക്കു നേടി വിജയിച്ചവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. സഊദിയിലെ സ്‌കൂളുകളിലും ഇതില്‍ മൂവായിരത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇന്ത്യന്‍ സ്‌കൂള്‍ അജ്മാന്‍ നൂറുശതമാനം വിജയം നേടി.
സഊദിയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതിയത് ദമ്മാം ഇന്ത്യന്‍ സ്‌കൂളിലാണ്. 772 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ സയന്‍സ് വിഷത്തില്‍ 97.8 ശതമാനം മാര്‍ക്ക് ലഭിച്ച സര്‍വേശ് ശിവാനന്ദന്‍ സഊദി തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി.
99.6 ആണ് ഈ വര്‍ഷത്തെ ദമ്മാം സ്‌കൂളിലെ വിജയ ശതമാനം. അതേസമയം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷം നൂറുമേനി നേടി. റിയാദിലെയും ജിദ്ദയിലെയും ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും മികച്ച വിജയമാണ് ഈ വര്‍ഷം നേടാന്‍ കഴിഞ്ഞത്.
ജിദ്ദയില്‍ മൊത്തം 519 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 23 പേര്‍ 90 ശതമാനത്തിന് മുകളില്‍ നേടി. പതിവുപോലെ പെണ്‍കുട്ടികളുടെ ആധിപത്യമാണ് വിജയത്തില്‍. 97.4 ശതമാനം മാര്‍ക്ക് നേടി മറിയം ഹസന്‍ ബാവ സ്‌കൂളില്‍ മുന്നിലെത്തി. 94.8 ശതമാനം നേടിയ ഹഫ്‌സ സെയ്ദ് മുനവ്വറുദ്ദീന്‍ ആണ് രണ്ടാമത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച് യു.എ.ഇ. യിലെ സ്‌കൂളുകള്‍. എട്ട് വിദ്യാലയങ്ങളിലായി 597 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയത്. 573 കുട്ടികള്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 32 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളിന് നൂറില്‍ നൂറ് വിജയശതമാനം. അബുദാബി മോഡല്‍ സ്‌കൂളില്‍ 130 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.78 പേര്‍ സയന്‍സ് വിഭാഗത്തിലും 52 പേര്‍ കൊമേഴ്‌സ് വിഭാഗത്തിലുമാണ് പരീക്ഷയെഴുതിയത്. ഇതില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.
ദുബായ് ന്യൂ ഇന്ത്യ മോഡല്‍ സ്‌കൂളില്‍ 96 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 48 വിദ്യാര്‍ഥികള്‍ സയന്‍സിലും 48 വിദ്യാര്‍ഥികള്‍ കൊമേഴ്‌സിലും പരീക്ഷയെഴുതി. സയന്‍സ് വിഭാഗത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ 95.92 ശതമാനം മാര്‍ക്ക് നേടി
റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
സ്‌കൂളിലെ സയന്‍സ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ പരീക്ഷയെഴുതിയ 80 വിദ്യാര്‍ഥികളില്‍ 78 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയതായി പ്രിന്‍സിപ്പല്‍ ബീനാറാണി അറിയിച്ചു. ഇന്ത്യ, സൊമാലിയ, സുഡാന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പലസ്തീന്‍, പാകിസ്താന്‍, മൊറോക്കോ, കോമ്രോസ്, ഇറാന്‍ എന്നിങ്ങനെ പതിനൊന്നു വ്യത്യസ്ത രാജ്യത്തെ കുട്ടികളാണ് ഈ സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം കേരള സിലബസില്‍ പരീക്ഷയെഴുതി ഉന്നതവിജയം നേടിയത് എന്ന പ്രത്യേകതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."