'സ്നേഹസ്പര്‍ശം'; ഒക്ടോബര്‍ രണ്ടിന് ജനകീയ വിഭവസമാഹരണം
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'സ്നേഹസ്പര്‍ശം' പദ്ധതിക്കായി ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ ജനകീയ വിഭവസമാഹരണം നടത്താന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിന് ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ-യുവജന സംഘടനകളുടെയും കുടുംബശ്രീ, മാധ്യമപ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കാനത്തില്‍ ജമീല കണ്‍വീനറുമായി സംഘാടക സമിതിക്ക് രൂപം നല്കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, അസി. കലക്ടര്‍ ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍് റീന മുണ്ടേങ്ങാട്ട്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കാനത്തില്‍ ജമീല, ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, ഡോ. വി. ഇദ്രീസ്, 'സ്നേഹസ്പര്‍ശം' ജോ. കണ്‍വീനര്‍ ടി.എം അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."