കുന്നംകുളം നഗരസഭാ ബജറ്റ് അവതരണത്തിനിടെ ബഹളം
കുന്നംകുളം: നഗരസഭ ബജറ്റ് ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ബജറ്റ് തട്ടിക്കൂട്ടെന്നു പ്രതിപക്ഷ ആക്ഷേപം. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ നാടകമെന്ന് ഭരണപക്ഷം. ബഹളത്തിനൊടുവില്‍ ബജറ്റ് പാസ്സാക്കിയാതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചക്കെടുത്തയുടന്‍ തന്നെ യോഗത്തില്‍ ബഹളം ആരംഭിച്ചു. കാലങ്ങളായി അവതരിപ്പിക്കപ്പെടുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയാക്കാതെ കിടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ഫോട്ടോ കോപ്പിയെടുത്തതാണ് ഇത്തവണത്തെ നഗരസഭയുടെ ബജറ്റെന്നു ആക്ഷേപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ തുടക്കം. ബജറ്റ് ചര്‍ച്ചയെ തുടര്‍ന്നുണ്ടായ വാദങ്ങള്‍ മൂര്‍ച്ഛിച്ചതോടെ ബജറ്റ് വോട്ടിനിടണമെന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു വകവെയ്ക്കാതെ ചെയര്‍പേഴ്‌സണ്‍ ബെല്ലടിച്ചു ബജറ്റ് പാസ്സാക്കിയതായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് കോണ്‍ഗ്രസ്-ബി.ജെ.പി -ആര്‍.എം.പി അംഗങ്ങളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച കാര്യങ്ങളല്ലാതെ പുതിയ വികസന കാഴ്ചപ്പാടുകള്‍ ഒന്നും തന്നെ നഗരസഭയ്ക്കു ഇല്ല. നഗരസഭയുടെ ബജറ്റ് അവതരണത്തിനു മാര്‍ച്ച് ആദ്യവാരം സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികള്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് ബജറ്റ് കൗണ്‍സില്‍ പരിശോധന നടത്തണം. കൗണ്‍സില്‍ പരിശോധനയ്ക്കു ശേഷം ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പിന്നീട് ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാല്‍ ഇത്തവണത്തെ ബജറ്റ് അവതരണം അത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ഏകപക്ഷീയമായാണെന്നും പ്രതിപക്ഷഅംഗങ്ങള്‍ കുറ്റപ്പെടുത്തി. അതുകൊണ്ടു തന്നെ ബഡ്ജറ്റില്‍ ഭേദഗതികള്‍ നടത്തുവാനോ നിര്‍ദേശങ്ങള്‍ നല്‍കുവാനോ കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ബിജു സി ബേബി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കക്കാട് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈഫൈ, ടൗണ്‍ഹാള്‍ നവീകരണം, ജൈവപച്ചക്കറി മാര്‍ക്കറ്റ്, തുറക്കുളം മാര്‍ക്കറ്റ് തുടങ്ങിയവ പൂര്‍ത്തീകരിക്കാന്‍ ഇതുവരെയും ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ല. കുന്നംകുളം മൃഗാശുപത്രി നിര്‍മാണവും സാക്ഷാല്‍ക്കരിക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ലെന്നും ബിജു സി ബേബി വിമര്‍ശിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി സി.പി.എമ്മിന് വിധേയത്വമായി പാര്‍ട്ടിയെ സന്തോഷിപ്പിക്കാനാണ് വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് ബജറ്റ് അവതരണത്തിലൂടെ ശ്രമിച്ചതെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ അഭിപ്രായപ്പെട്ടു. അതേസമയം കുന്നംകുളത്തെ എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്നതാണ് ബജറ്റെന്നും ബജറ്റിനെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ഭരണപക്ഷം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."