HOME
DETAILS

ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജില്ലാ ജനകീയ സമിതിയോഗം

  
backup
May 30, 2018 | 2:17 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0



തൃശൂര്‍ : ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റി എക്‌സൈസിനു നിര്‍ദ്ദേശം നല്‍കി.
മഴക്കാലം, സ്‌കൂള്‍-കോളജ് പ്രവര്‍ത്തനാരംഭം കണക്കിലെടുത്തു മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനുള്ള തീവ്രശ്രമം ഉണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യ ഉപയോഗവും കഞ്ചാവ് വ്യാപനവും സജീവമായതായുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ കാണണം. സ്‌കൂളിനടുത്തുള്ള കടകള്‍ കേന്ദ്രീകരിച്ചും അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലും ഒഴിവുദിവസങ്ങള്‍ ഉള്‍പ്പെടെ സജീവമാകുന്ന മുറുക്കാന്‍ കടകളിലും വ്യാപകമായ തോതില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ സുലഭമാണെന്നും ഇതിനെതിരെ അധികൃതര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും യോഗം അറിയിച്ചു.
സ്‌കൂള്‍, കോളജ് തലങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളിലും ആവശ്യമായ ബോധവല്‍ക്കരണം നടത്തണം. വിദ്യാര്‍ഥികള്‍ തന്നെയാണു കഞ്ചാവ് വാഹകരാവുന്നത്.
അവര്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തുന്നതില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ജനുവരി മുതല്‍ ഇക്കാലയളവു വരെ 326 അബ്കാരി കേസുകളിലും 180 എന്‍.ഡി.പി.എസ് കേസുകളിലുമായി 499 പ്രതികളെ അറസ്റ്റു ചെയ്തതായി എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷാജി എന്‍. രാജു യോഗത്തെ അറിയിച്ചു.
863 ലിറ്റര്‍ സ്പിരിറ്റ്, 226 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 60 ലിറ്റര്‍ ചാരായം, 5360 ലിറ്റര്‍ വാഷ്, 16 ലിറ്റര്‍ ബിയര്‍, 617 ലിറ്റര്‍ അരിഷ്ടം, 39 കിലോ കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയില്‍, 62 ഗ്രാം ഓപ്പിയം, .449 ഗ്രാം എല്‍.എസ്.ഡി, 28 പെന്റാസോസിന്‍ ആംപ്യൂള്‍,10 നൈട്രാവെറ്റ് ടാബ്ലെറ്റ്, 90 ലിറ്റര്‍ കള്ള്, 128 നെട്രസിപാം, 690 കിലോ പുകയില, 25 വാഹനങ്ങള്‍, 22,670 രൂപ എന്നിങ്ങനെയും ഇക്കാലയളവില്‍ പിടിച്ചെടുക്കാനായതായും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം സി ലതിക അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ഫ്രാന്‍സിസ് ചാലിശേരി, വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  7 days ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  7 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  7 days ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  7 days ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  7 days ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  7 days ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  7 days ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  7 days ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  7 days ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  7 days ago