HOME
DETAILS

ശക്തമായ കാറ്റും മഴയും: തലശ്ശേരിയില്‍ വ്യാപക നാശം

  
backup
May 30, 2018 | 3:03 AM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%b2

 

തലശ്ശേരി: കനത്ത കാറ്റിലും മഴയിലും തലശ്ശേരി മേഖലയില്‍ പരക്കെ നാശനഷ്ടം. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും റോഡിന് കുറുകെ മരങ്ങള്‍ കടപുകി വീണു. വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവായി. ഇന്നലെ പുലര്‍ച്ചെയാണ് വീശിയടിച്ച കാറ്റിനൊപ്പം മഴയും എത്തിയത്. തലശ്ശേരി ടെമ്പിള്‍ ഗേറ്റ്, ജെ.ടി റോഡ്, എരഞ്ഞോളി കതിരൂര്‍, ധര്‍മ്മടം, ന്യൂമാഹി പ്രദേശങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് മരങ്ങള്‍ കടപുഴകിയത്.
സൈദാര്‍ പള്ളി അച്ചാരത്ത് റോഡിലെ സെമീറാസ്, സുഹറാസ് തുടങ്ങിയ വീടുകളിലെ മേല്‍ക്കൂരയില്‍ പാകിയ അലൂമിനിയം റൂഫിങ് ഷീറ്റുകള്‍ കാറ്റില്‍ തകര്‍ന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
കൂടാതെ ടെമ്പിള്‍ ഗേറ്റ് ജെ.ടി റോഡില്‍ വന്മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. പല വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലെ മേല്‍ക്കൂരയില്‍ പാകിയ 20 ഓളം അലൂമിനിയം റൂഫിങ് ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പറന്നുപോയി. സമീപത്തെ പറമ്പിലെ തെങ്ങുകളും കവുങ്ങുകളുമുള്‍പ്പെടെ കടപുഴകിവീണു. തലശ്ശേരി മേഖലയില്‍ വ്യാപകമായ കൃഷി നാശവും സംഭവിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ പൊട്ടി വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ധര്‍മ്മടം പാലയാട്ടെ അംബേദ്കര്‍ കോളനിയിലെ കരുവാങ്കണ്ടി ജയന്റെ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജയന്റെ സഹോദരി നളിനി മറ്റൊരുവീട്ടില്‍ പോയതിനാല്‍ ആളപയം സംഭവിച്ചില്ല. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ വില്ലേജ് ഓഫിസര്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  3 days ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  3 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  3 days ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  3 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  4 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  4 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  4 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  4 days ago