മാറി മറിഞ്ഞ് പ്രചാരണ വിഷയങ്ങള്‍
ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലപ്പുറം ഉപതെരഞ്ഞെടുപ്പിന് വിഷയ ദാരിദ്രമേയില്ല. ദിവസങ്ങള്‍ കഴിയുംതോറും പ്രചാരണ വിഷയങ്ങള്‍ മാറിമാറി വരികയാണ്. ദേശീയ രാഷ്ട്രീയം മുതല്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിയും ചോദ്യപ്പേപ്പര്‍ അട്ടിമറിയും പ്രചാരണ വിഷയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവനയില്‍ ആദ്യം ചാടിപ്പിടിച്ചത് യു.ഡി.എഫായിരുന്നു. ജനദ്രോഹ ഭരണത്തിന്റെ മുന്നറിയിപ്പാകുമെന്ന് യു.ഡി.എഫ് തുറന്നടിച്ചു. കോടിയേരി മുഖ്യമന്ത്രിക്കിട്ട് കൊട്ടിയതാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ വരെ വിലയിരുത്തി. ഇരുമുന്നണികളും ബി.ജെ.പി ബന്ധം പരസ്പരം ആരോപിച്ചതും ചര്‍ച്ചയായി. കൊടിഞ്ഞി ഫൈസല്‍ വധവും ഫൈസലിന് ധനസഹായം അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടും ചര്‍ച്ചാ വിഷയങ്ങളായി. ഇ.അഹമ്മദ് മലപ്പുറത്ത് കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."