നിപാ ഭീതിയില്‍ കര്‍ണാടകവും; മൂന്ന് നഴ്‌സുമാര്‍ ആശുപത്രിയില്‍
ബംഗളൂരു:നിപാ വൈറസ് ഭീതിയില്‍ കര്‍ണാടകവും. ബംഗളൂരുവില്‍ മൂന്നു പേര്‍ക്ക് നിപാ വൈറസ് ബാധിച്ചതായി സംശയം. മലയാളികളായ മൂന്നു നഴ്‌സുമാരെയാണ് നിപാ ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ഛര്‍ദ്ദിയും അടക്കം നിപാ ലക്ഷണങ്ങളോടെയാണ് ഇവര്‍ ചികിത്സ തേടിയത്. ഇവരുടെ രക്ത, സ്രവ സാമ്പിളുകള്‍ മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്കാണ് നിപാ വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. മൂന്നു പേരും കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ച സമയത്ത് മൂന്നുപേരും നാട്ടില്‍ പോയിരുന്നു. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായത്. നിലവില്‍ മൂന്ന് പേരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ഐസോലേറ്റഡ് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം മൂന്ന് മലയാളി നഴ്‌സുമാര്‍ക്കും സാധാരണ പനി മാത്രമാണുള്ളതെന്നും സംശയത്തെ തുടര്‍ന്നാണ് രക്ത, സ്രവ പരിശോധന നടത്തുന്നതെന്നും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബംഗളൂരുവിലെ മിക്ക ആശുപത്രികളിലെയും ഭൂരിഭാഗം നഴ്‌സുമാരും മലയാളികളാണ്.
ഈ സാഹചര്യത്തില്‍ മലയാളി നഴ്‌സുമാര്‍ നാട്ടില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."