ഗതാഗത നിയന്ത്രണം
പറവൂര്‍: അയിരൂര്‍ തുരുത്തിപ്പുറം റോഡില്‍ കണക്കന് കടവ് പാലം മുതല്‍ തുരുത്തിപ്പുറം പാലം വരെ ടാറിങ് പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പണികള്‍ കഴിയുന്നത് വരെ ഇതിലൂടെയുള്ള ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
ഈ സമയങ്ങളില്‍ ഇളന്തിക്കര കവല മുതല്‍ താഴഞ്ചിറവളവ് വരെ ടാറിങ്ങ് പണികള്‍ നടക്കുമ്പോള്‍ ഇതില്‍ കൂടി വരുന്ന വാഹനങ്ങള്‍ ഇളന്തിക്കര കവലയില്‍ വന്ന് വടക്കോട്ട് തിരിഞ്ഞ് താഴഞ്ചിറ പാടം വഴി കടന്നു പോകേണ്ടതാണ്. താഴഞ്ചിറവളവ് മുതല്‍ പുത്തന്‍വേലിക്കര ബസാര്‍വരെ പണികള്‍ നടക്കുന്ന സമയത്ത് ഇതില്‍ കൂടി വരുന്ന എല്ലാ വാഹനങ്ങളും മടത്തുംപടി കാരോട്ട്കുന്ന് വഴിയും മാളവന പോലീസ് സ്റ്റേഷന് റോഡു വഴിയും തിരിച്ചു പൊകണം. പുത്തന്‍വേലിക്കര ബസാര്‍ കവല മുതല്‍ തിരുത്തിപ്പുറം വരെ ടാറിംഗ് പണികള്‍ നടക്കുന്ന സമയത്ത് ഇതില്‍ കൂടി വരുന്ന എല്ലാ വാഹനങ്ങളും മാനാഞ്ചേരി കുന്ന് തുരുത്തൂര്‍ വഴിയും തിരിച്ചു പോകേണ്ടതാണെന്നും അസി.എഞ്ചിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."