HOME
DETAILS

തൊഴിലുറപ്പു ദിനങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

  
backup
March 29, 2017 | 12:50 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86


ആലപ്പുഴ: ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് കീഴിലുള്ള തൊഴിലുറപ്പു ദിനങ്ങള്‍ വെട്ടിക്കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഡെപ്യൂട്ടി വിപ്പ് കെ.സി വേണുഗോപാല്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
വരള്‍ച്ചയും തൊഴില്‍ ക്ഷാമവും രൂക്ഷമായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള  തൊഴില്‍ ദിനങ്ങള്‍ പോലും വെട്ടിക്കുറക്കുന്നതു അപലപനീയമാണെന്ന് കെ.സി വേണുഗോപാല്‍ ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലകളില്‍ പോലും തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനം നടത്തിയ ആലപ്പുഴ ജില്ലയില്‍ 2017 18  സാമ്പത്തിക വര്‍ഷത്തില്‍ 39. 5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 73 .94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ആവശ്യപ്പെട്ട സ്ഥാനത്താണിത്. 55 . 87 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിട്ടിരുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് വരെ 79 ലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ ആലപ്പുഴ ജില്ലയില്‍ സാധിച്ചിട്ടുണ്ട്.
 മാത്രമല്ല, തൊഴിലാളികള്‍ക്ക് കൂലിയിനത്തിലും മറ്റുമാണ് 270  കോടി രൂപയോളം പദ്ധതിക്ക് കീഴില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചിട്ടുണ്ട്. തൊഴില്‍ കാര്‍ഡ് വാങ്ങി തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ പണിയെടുക്കുന്ന രണ്ടര ലക്ഷത്തോളം പേരെ ആലപ്പുഴ ജില്ലയില്‍ മാത്രം ഈ തീരുമാനം ദോഷകരമായി ബാധിക്കും. ഈ ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്ക് റെക്കോര്‍ഡ് തുക അനുവദിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള തൊഴില്‍ ദിനങ്ങള്‍ പോലും വെട്ടിക്കുറക്കുന്നതു വിരോധാഭാസമാണെന്നും കെ.സി വേണുഗോപാല്‍ എം.പി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ കേരളത്തിനു മാത്രം വേതനയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍  500 കോടി രൂപയോളം നല്‍കാനുണ്ട്.  കേരളത്തില്‍ ഉള്‍പ്പെടെയുള്ള വരള്‍ച്ച സാധ്യത കണക്കിലെടുത്തും, തൊഴിലുറപ്പു പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും  തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും വേതനയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago