HOME
DETAILS

ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം: ജസ്റ്റിസ് പി.എ ആന്റണി അന്വേഷിക്കും

  
backup
March 29, 2017 | 5:11 AM

%e0%b4%b6%e0%b4%b6%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf-%e0%b4%b5

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ജസ്റ്റിസ് പി.എ ആന്റണി കമ്മിഷനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ആരാണ് വിളിച്ചത്. എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. പുറത്തുവന്ന ഓഡിയോ എഡിറ്റ് ചെയ്തതാണോ എന്നും പരിശോധിക്കും.

അതേസമയം, സംഭവത്തിന് പിന്നില്‍ 'പെണ്‍കെണി' തന്നെയെന്ന നിഗമനത്തിലാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗം. പരാതിക്കാരില്ലാത്ത സാഹചര്യത്തില്‍ നടന്ന അന്വേഷണമാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിക്കുന്നത്. ഒരു മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് കെണിയൊരുക്കിയതെന്നാണ് സൂചന.

ഇവര്‍ കുറച്ചുകാലമായി ശശീന്ദ്രനുമായി നിരന്തരം ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും ഇടയ്ക്കിടെ ശശീന്ദ്രന്റെ ഓഫിസില്‍ എത്തിയിരുന്നതായും പൊലിസിന് വിവരം ലഭിച്ചു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇവരുടെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

കണ്ണൂരില്‍ നിന്നും നിവേദനം നല്‍കാന്‍ എത്തിയ വീട്ടമ്മയുമായാണ് ശശീന്ദ്രന്‍ ഫോണില്‍ സംഭാഷണം നടത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലായെ നയിക്കാന്‍ 21 കാരി; നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം

Kerala
  •  2 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം; നിരസിച്ച് കളക്ടര്‍

Kerala
  •  2 days ago
No Image

ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഒരു മനുഷ്യനെ കൂടി ആള്‍ക്കൂട്ടം അടിച്ചു കൊന്നു; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കും, ആറ് അക്രമികള്‍ അറസ്റ്റില്‍ 

National
  •  2 days ago
No Image

വി.കെ മിനിമോള്‍ കൊച്ചി മേയര്‍; നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍, തിരുവനന്തപുരത്ത് വി.വി രാജേഷ്

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala
  •  2 days ago
No Image

മധ്യപ്രദേശ് ബി.ജെ.പി നേതാവിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചു;  നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

National
  •  2 days ago
No Image

പണം ഇല്ലാത്തതിനാല്‍ മേയറാക്കിയില്ല; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്, തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Kerala
  •  2 days ago
No Image

മദ്യലഹരിയില്‍ പിതൃസഹോദരനെ മണ്‍വെട്ടിക്കൊണ്ട് തലക്കടിച്ച് കൊന്ന യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

ജയ്ശ്രീറാം വിളികളോടെ സ്‌കൂളില്‍ അതിക്രമം; അസമില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ അക്രമം അഴിച്ചു വിട്ട നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അറസ്റ്റിലായത് ജില്ലാനേതാക്കള്‍ 

National
  •  2 days ago
No Image

കരോളും സമ്മാനപ്പൊതികളുമല്ല; ക്രിസ്മസ് പുലരിയിലും ഗസ്സയെ വരവേറ്റത് ഇസ്‌റാഈലിന്റെ മരണ ബോംബുകള്‍; സമാധാനഗീതങ്ങള്‍ക്ക് പകരം ഡ്രോണുകളുടെ ഇടിമുഴക്കങ്ങള്‍ 

International
  •  2 days ago