മദ്യപന്മാര്‍ക്ക് കുറിപ്പടി നല്‍കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം.: ആല്‍ക്കഹോല്‍ വിത്‌ഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയോഷന്‍ വ്യക്തമാക്കി. ആല്‍ക്കഹോല്‍ വിഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണം ഉള്ളവര്‍ക്ക് ശാസ്ത്രീയ ചികിത്സയാണ് നല്‍കേണ്ടത്. വീടുകളില്‍ വെച്ചോ, ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്‌തോ മരുന്നുകള്‍ നല്‍കി ഇതിന് ചികിത്സ നല്‍കാവുന്നതാണ്.
അതിന് പകരം ഇത്തരം ആള്‍ക്കാര്‍ക്ക് മദ്യം നല്‍കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ല. അതോടൊപ്പം ഇത്തരം മദ്യം നല്‍കുന്നതിനുള്ള കുറിപ്പടി നല്‍കുന്നതിനുള്ള നിയമപരമായ ബാധ്യതയും ഡോക്ടര്‍മാര്‍ക്കില്ല. മദ്യ കുറിപ്പടി എഴുതി നല്‍കുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസന്‍സ് വരെ റദ്ദ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിന്‍വാങ്ങല്‍ ലക്ഷണം ഉള്ളവര്‍ക്ക് നല്ലത്. മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഐഎംഎ അറിയിച്ചു.ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്
കൂടാതെ കെ.ജി.എം.ഒ.എയും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.സംസ്ഥാനത്ത ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജ് ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനുപിന്നാലെ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യകള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭ്യമാക്കുന്നത് പരിഗണനയില്‍ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."