സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാകാതെ ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാകാതെ ബി.ജെ.പി ദേശീയ നേതൃത്വം കുഴങ്ങുന്നു.
കേരളത്തിലെ പാര്‍ട്ടിയുടെ സ്ഥിതി കണക്കുകൂട്ടിയതിനെക്കാള്‍ ഗുരുതരമാണെന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം വിലയിരുത്തുന്നു. അതിനാല്‍ കുമ്മനം രാജശേഖരനെ പൊടുന്നനെ ഗവര്‍ണറാക്കിയതുപോലെ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം പരിഗണിക്കാതെയായിരിക്കും പുതിയ അധ്യക്ഷനെ കണ്ടെത്തുകയെന്നാണ് വിവരം.
പി.കെ കൃഷ്ണദാസിനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇവരുടെ ആവശ്യം കേന്ദ്ര നേതൃത്വം ചെവിക്കൊണ്ടിട്ടില്ല. കെ. സുരേന്ദ്രന്‍ പ്രസിഡന്റായി വരണമെന്ന ആഗ്രഹമാണ് വി. മുരളീധരന്‍ ഗ്രൂപ്പിനുള്ളത്.
അതിനുവേണ്ടി മുരളീധരന്റെ നേതൃത്വത്തില്‍ ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനു തടയിടാന്‍ കൃഷ്ണദാസ് പക്ഷവും ശക്തമായ ശ്രമങ്ങളിലാണ്. ആരാകും പുതിയ അധ്യക്ഷനെന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഇരു ഗ്രൂപ്പുകള്‍ക്കും ഇപ്പോള്‍ ഒരു ധാരണയുമില്ല.
കുമ്മനത്തെ ഗവര്‍ണറായി പ്രഖ്യാപിച്ചപ്പോള്‍ മൂന്നു ദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആശയമാണ് ദേശീയ അധ്യക്ഷനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."