HOME
DETAILS
MAL
ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ വിഷയത്തില്‍ ഇടപെടണം: പ്രവാസി ലീഗ്
backup
March 30 2020 | 04:03 AM
തിരൂരങ്ങാടി: തൊഴിലിനും കച്ചവട ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്ത് കഴിയുന്ന മലയാളി തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, വിദ്യാഥികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് സുരക്ഷയും ഭക്ഷണ സൗകര്യങ്ങളും ലഭിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ മലയാളികളുടെ ജീവിതം ദുസ്സഹമായി വരുന്നുണ്ട്. കേരളം ചെയ്യുന്നതു പോലെ ആവശ്യമായ ഭക്ഷണമോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ആരോഗ്യ സേവനമോ ഇത്തരക്കാര്‍ക്ക് ലഭിക്കുന്നില്ല. അവിടുത്തെ സര്‍ക്കാരുകള്‍ സ്വദേശികള്‍ക്കു മാത്രമാണ് സേവനങ്ങള്‍ ചെയ്യുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഇപ്പോള്‍ മലയാളി സംഘടകളുടെ ഇടപെടല്‍ മാത്രമാണ് കാര്യമായിട്ടുള്ളത് അതിര്‍ത്തികള്‍ അടച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാനും സാധ്യമല്ല.
കേരളത്തിന് പുറത്ത് താമസിക്കുന്നവരും വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുമായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇടപെടുന്നതിനും വേണ്ടി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."