പറക്കാനൊരുങ്ങിയ വിമാനത്തിന്റെ വാതില്‍ തുറന്നു: കരിപ്പൂരില്‍ അപകടം ഒഴിവായി
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നും മുംബൈയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ എയര്‍ഇന്ത്യ വിമാനത്തിന്റെ എമര്‍ജന്‍സി എയര്‍ ലാഡറിന്റെ വാതില്‍ താനേ തുറന്നു. തലനാരിഴക്ക് വന്‍ അപകടം ഒഴിവായി. ഇന്നലെ രാവിലെ 7.20ന് കരിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് എയര്‍ഇന്ത്യാ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.യാത്രക്കാരെ കയറ്റി പറന്നുയരാനായി വിമാനം റണ്‍വേയില്‍ ഓടാന്‍ തുടങ്ങുന്നതിനിടെയായിരുന്നു സംഭവം. അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടോമാറ്റിക്കായി തുറക്കേണ്ട വിമാനത്തിന്റെ മുന്നിലെ വാതിലാണ് തുറന്നത്. നിയന്ത്രണ സംവിധാനത്തിന്റെ തകരാറിനെ തുടര്‍ന്നാണ് വാതില്‍ തുറന്നത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവമെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
156 യാത്രക്കാരും എഴ് ജോലിക്കാരുമടക്കം 163 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വാതില്‍ തുറന്ന വിവരം വൈമാനികന്റെ ശ്രദ്ധയില്‍ പെട്ടതോടെ വിമാനം നിര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."