HOME
DETAILS
MAL
ജൂനിയര്‍ ബാഡ്മിന്റണ്‍; ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍
backup
June 03 2018 | 00:06 AM
തിരുവനന്തപുരം: ജൂലൈയില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളി താരങ്ങളും. ജൂലൈ 14 മുതല്‍ 22 വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 12 അഗം ആണ് ടീമില്‍ കിരണ്‍ ജോര്‍ജ്ജും (കൊച്ചി) എഡ്വിന് ജോയും (കോഴിക്കോട്) പത്തംഗ പെണ് ടീമില്‍ നഫീസ സാറ സിറാജും (കോഴിക്കോട്) ഇടം പിടിച്ചു. ആണ് ടീമിനെ ലോക പത്താം നമ്പര്‍ താരം ലക്ഷ്യ സെന്നും പെണ് ടീമിനെ നാലാം നമ്പര്‍ താരം വൈഷ്ണവി ജക്കാ റെഡിയുമാണ് നയിക്കുക. മിക്സഡ്, സിംഗിള്‍സ് വിഭാഗങ്ങളിലായാണ് ചാംപ്യന്‍ഷിപ്പ്. ഈ മാസം 25 മുതല്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിന് ശേഷം ജൂലൈ 11ന് ടീം ജക്കാര്‍ത്തയിലേക്ക് യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."