HOME
DETAILS

ഇന്നലെ സ്ഥിരീകരിച്ച 52 പേരില്‍ 47 ഉം വിദേശികള്‍: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

  
backup
April 01 2020 | 16:04 PM

bahrain-covid-19

മനാമ: ബഹ്‌റൈനില്‍ വിദേശികളായ തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ്-19 വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്ഥിരീകരിച്ച 52 പേരില്‍ 47 പേരും പ്രവാസികളായ തൊഴിലാളികളാണെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രലായം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നോ മലയാളികള്‍ ഉണ്ടോയെന്നോ അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം പ്രവാസി തൊഴിലാളികള്‍ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയായിട്ടുണ്ട്.

അതിനിടെ, നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നവരായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ലബോറട്ടറി പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ തുടരും.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മാത്രമാണ് വിദേശത്തുനിന്ന് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ബാക്കി 48 പേരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നാണ് കരുതുന്നത്.

ബഹ്‌റൈനില്‍ ബുധനാഴ്ച വൈകിട്ട് വരെ 34615 പേരിലാണ് കോവിഡ് പരിശോധന നടന്നത്. ഇതില്‍ 249 പേരാണ് നിലവില്‍ രോഗബാധിതരായി രാജ്യത്തുള്ളത്. ഇതില്‍ 3 പേര്‍ മാത്രമാണിപ്പോള്‍ ഗുരുതര സ്ഥിതിയില്‍ തുടരുന്നത്. മറ്റുള്ളവരെല്ലാം രോഗ പ്രതിരോധ ശേഷി വീണ്ടെടുത്തു വരികയാണ്. 316 പേര്‍ ഇതിനകം രോഗ വിമുക്തി നേടി ആശുപത്രി വിട്ടു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായ വിദഗ്ധ ചികിത്സയും പരിചരണവുമാണ് ബഹ്‌റൈന്‍ നല്‍കി വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  11 days ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  12 days ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  12 days ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  12 days ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  12 days ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  12 days ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  12 days ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  12 days ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  12 days ago