HOME
DETAILS
MAL
ഡല്‍ഹി വംശഹത്യയുടെ പേരില്‍ ജാമിഅ വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു
backup
April 03 2020 | 02:04 AM
ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ വംശഹത്യയുമായി ബന്ധപ്പെട് ഡല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയെ പൊലിസ് അറസ്റ്റ് ചെയ്തു.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ ഡല്‍ഹി യൂനിറ്റ് പ്രസിഡന്റായ മിരാന്‍ ഹൈദറിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ പത്തിന് ലോധി കോളനിയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസിലേക്ക് മീരാനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്തതിനു ശേഷം ഇന്നലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, മീരാന്റെ അറസ്റ്റില്‍ ആര്‍.ജെ.ഡി പ്രതിഷേധം അറിയിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയാനാണ് മീരാനെ വിളിപ്പിച്ചത്. പിന്നീട് മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ് -19 ന്റെ സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു മീരാന്‍ എന്ന് ആര്‍.ജെ.ഡി രാജ്യസഭ അംഗം മനോജ് ഝാ ട്വീറ്റ് ചെയ്തു.
മീരാനെ മോചിപ്പിക്കണമെന്ന് ഛത്ര ആര്‍.ജെ.ഡി യൂനിറ്റും ആവശ്യപ്പെട്ടു. പൊലിസ് ജനങ്ങളോട് സൗഹാര്‍ദപരമായി പെരുമാറണമെന്നും ഭയപ്പെടുത്തരുതെന്നും ആര്‍.ജെ.ഡി ആവശ്യപ്പെട്ടു. അറസ്റ്റില്‍ ജാമിഅ കോ -ഓഡിനേഷന്‍ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി. മീരാനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നാലു ദിവസം തുടര്‍ച്ചയായുണ്ടായ വംശഹത്യയില്‍ 54 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വീടുകളും സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."