ലീലാമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാമേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അതിക്രമത്തിനും ചൂഷണത്തിനും ഇരയാകുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നിരന്തരം പരിശ്രമിച്ച പത്രപ്രവര്‍ത്തകയായിരുന്നു ലീലാ മേനോനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
മാധ്യമ രംഗത്തെ സജീവ വനിതാ സാന്നിദ്ധ്യം കൂടിയായിരുന്നു അവര്‍. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതയായിട്ടും അതിനോട് പൊരുതി, തളരാതെ സജീവമായി പത്രപ്രവര്‍ത്തനരംഗത്ത് നിന്നത് അവരുടെ അസാമാന്യ മനശ്ശക്തിയാണ് കാണിക്കുന്നത്. ലീലാ മേനോന്റെ മരണം മാധ്യമമേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലീലാ മേനോന്റെ വേര്‍പാടില്‍ അതിയായി ദു:ഖിക്കുന്നുവെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
മാധ്യമരംഗത്തിന് അവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ അവിസ്മരണീയമാണ്. ലീല മേനോന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും സുധീരന്‍ അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."