HOME
DETAILS
MAL
'ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും'- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കണ്ണന് ഗോപിനാഥന്
backup
April 03 2020 | 05:04 AM
ചെന്നൈ: ഞായറാഴ്ച രാത്രി എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ഇതുവരെ ക്ഷാമമുണ്ടായിരുന്നില്ലെന്നും ഇനി ഇപ്പോ അതും ഉണ്ടാവാന്‍ പോവുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മികച്ച പദ്ധതി, മികച്ച പ്രസംഗം- അദ്ദേഹം കളിയാക്കി. ഇന്ന് രാവിലെയാണ് കൊവിഡ് പരത്തിയ ഇരുട്ടിനെ ഇല്ലാതാക്കാന്‍ ടോര്‍ച്ചോ മെഴുകുതിരിയോ ഒക്കെ തെളിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണിക്ക് ഒമ്പതു മിനുട്ട് സമയം വീട്ടിലെ വെളിച്ചമണച്ച് ടോര്‍ച്ചോ മെഴുകുതിരിയോ മൊബൈല്‍ ഫോണിലെ ലൈറ്റോ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."