കൊവിഡ് 19: സഊദിയിൽ വിവിധ നഗരികളിൽ കർഫ്യു സമയം ദീർഘിപ്പിച്ചു
ദമാം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ നഗരികളിലെ കർഫ്യു സമയം ദീർഘിപ്പിച്ചു. കിഴക്കൻ പ്രവിശ്യ നഗരിയായ ദമാം, ഖത്വീഫ്, തായിഫ് എന്നിവിടങ്ങളിലാണ് കർഫ്യു സമയം ദീർഘിപ്പിച്ചത്. നേരത്തെ ഏഴു മണിക്ക് ആരംഭിച്ചിരുന്ന കർഫ്യു ഇവിടങ്ങളിൽ ഇന്ന് മുതൽ വൈകീട്ട് മൂന്ന് മണിക്ക് തന്നെ ആരംഭിക്കും. കര്‍ഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്. രാവിലെ ആറ് വരെ നീണ്ടു നിൽക്കുന്ന കർഫ്യു സമയത്ത് നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്കിയ ഇളവുകള്‍ തുടരും. നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ റിയാദ്, ജിദ്ദ, മക്ക, മദീന ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ ബാധകം. കൂടാതെ, മക്കയിലും മദീനയിലും ഇന്നലെ മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള നഗരങ്ങളിലും പ്രവിശ്യകളിലും നേരത്തെയുള്ളതു പോലെ വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ഓരോ മേഖലയിലേയും സ്ഥിതിക്കനുസരിച്ചാണ് മന്ത്രാലയം മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."