എടരിക്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ്: കൃഷി, പാല്, മുട്ട എന്നിവയില്‍ സ്വയം പര്യാപ്തത
കോട്ടക്കല്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാകുന്നതോടെ പച്ചക്കറി, പാല്, മുട്ട എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യവുമായി എടരിക്കോട് പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.
11,31,02,000 രൂപ വരവും 10,99,54,000 രൂപ ചെലവും 31,48,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍ അവതരിപ്പിച്ചത്. നവകേരള മിഷനുമായി ബന്ധപ്പെടുത്തി ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ യജ്ഞം എന്നീ മിഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ബജറ്റ്.
വീടുകളില്‍ പച്ചക്കറിത്തോട്ടം, കോഴിക്കൂട്, മുട്ടക്കോഴി വിതരണം, പശു വളര്‍ത്തല്‍ എന്നിവക്ക് ഊന്നല്‍ നല്‍കും. എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തിന് ലൈഫ് മിഷനുമായി ചേര്‍ന്ന് 94 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നാളികേര വികസനം, വെറ്റില കൃഷി വികസനം, വാഴ കൃഷി, ഇടവിള കൃഷി എന്നിവയുടെ വികസനത്തിനായി 20,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. പെരുമ്പുഴ തോട് നവീകരണം, ആരോഗ്യ മേഖലയില്‍ ഇ-ഹെല്‍ത്ത് സംവിധാനം, പി.എച്ച്.സി കെട്ടിടത്തിന് ഫര്‍ണിച്ചര്‍ എന്നിവക്കും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആബിദ് തൈക്കാടന്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."