HOME
DETAILS

ജീവനക്കാരുടെ അവധി റദ്ദാക്കിയത് ഹൈക്കോടതി ശരിവച്ചു

  
backup
June 04, 2018 | 9:25 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95

കൊച്ചി: അവധിയെടുത്ത് വിദേശത്ത് പോയ ജീവനക്കാരന്റെ അവധി റദ്ദാക്കിയ കെ.എസ്.ആര്‍.ടി.സി നടപടി ഹൈക്കോടതി ശരിവച്ചു. ഹര്‍ജിക്കാരന്‍ 45 ദിവസത്തിനകം സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് സിംഗിള്‍ബഞ്ച് ഉത്തരവിട്ടു.
വേതനരഹിതമായി അവധിയെടുക്കുന്നത് തടഞ്ഞ കെ.എസ്.ആര്‍.ടി.സിയുടെ നടപടി ചോദ്യം ചെയ്ത് ഗള്‍ഫില്‍ പോയ റിസര്‍വ് കണ്ടക്ടര്‍ പാലക്കാട് പട്ടാമ്പി സ്വദേശി അന്‍വര്‍ സാദത്ത് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.
സര്‍വിസിലുണ്ടായിരുന്ന പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് തനിക്ക് ജോലി ലഭിച്ചത്. 2007 മാര്‍ച്ച് 28 മുതല്‍ 2012 മാര്‍ച്ച് 27 വരെ ശമ്പളമില്ലാതെ അവധിയെടുക്കുകയും പിന്നീട് 2022 വരെയും അവധി ലഭിച്ചു.
മെയില്‍ നാട്ടിലെത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി നോട്ടിസ് ലഭിച്ചു. അവധി റദ്ദാക്കുകയാണെന്നും ഈ മാസം 10നകം ജോലിക്ക് ഹാജരാവാനും ആയിരുന്നു നിര്‍ദേശം. ഇത് നിയമവിരുദ്ധമാണെന്നു ഹരജിക്കാരന്‍ വാദിച്ചു. ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ കൈപ്പറ്റിയിട്ടില്ല.
അവധിയുടെ ഉറപ്പിലാണ് ഗള്‍ഫില്‍ പോയത്.
അത് ഒഴിവാക്കാനാവില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലം നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നതായും സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതായും കോര്‍പറേഷന്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയെ പുനഃസംഘടിപ്പിക്കാന്‍ രൂപീകരിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ നിയമനങ്ങള്‍ പാടില്ല.
നിലവിലുള്ളവരെ പരമാവധി ഉപയോഗിക്കണമെന്നാണ് ശുപാര്‍ശ. അതിനാലാണ് അവധിക്ക് പോയവരെ തിരികെ കൊണ്ടുവരുന്നതെന്നുമുള്ള കെ.എസ്.ആര്‍.ടി.സി വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  3 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  3 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  3 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  3 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  3 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  3 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  3 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  3 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  3 days ago