HOME
DETAILS

കാമുകനൊപ്പം ഇറങ്ങിയ യുവതിയെ തേടി ബന്ധുക്കള്‍; കൈയാങ്കളിക്കൊടുവില്‍ എല്ലാവരും പൊലിസ് കസ്റ്റഡിയില്‍

  
backup
June 04, 2018 | 9:26 PM

%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്നു പിടികൂടി. യുവതിയെ തിരിച്ചു കൊണ്ടുപോകാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമം കൈയാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് എല്ലാവരേയും പൊലിസ് പിടികൂടി.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: കൊല്ലം ചടയമംഗലം സ്വദേശിയായ യുവതി കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ വിഷ്ണുവിനോടൊപ്പമാണ് (25) കഴിഞ്ഞ ദിവസം അര്‍ധരാത്രി വീട്ടില്‍നിന്നിറങ്ങിപ്പോയത്. സ്വകാര്യ ബസ് ജീവനക്കാരനായ വിഷ്ണുവുമായി യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കാറില്‍ വിഷ്ണു വീട്ടിലെത്തി യുവതിയെ വിളിച്ചിറക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പുറത്തുവച്ച് മറന്നത് എടുക്കാന്‍ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി അവിടെ കാത്തുനിന്ന കാറില്‍ കയറി വിഷ്ണുവിനൊപ്പം പോയി. തുടര്‍ന്ന് മാതാവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു.
വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ മൂന്ന് കാറുകളിലായി വിഷ്ണുവിന്റെ കാറിനെ പിന്തുടര്‍ന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ തിരുവനന്തപുരം നഗരത്തില്‍ മെഡിക്കല്‍ കോളജിന് സമീപം യുവതിയുടെ ബന്ധുക്കള്‍ വിഷ്ണുവിന്റെ കാര്‍ റോഡില്‍ തടഞ്ഞു.
കാറില്‍ നിന്ന് യുവതിയെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം കൈയാങ്കളിയായി. റോഡില്‍ വാക്കേറ്റവും പിടിവലിയും ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ വിവരം പൊലിസിന് കൈമാറി. പൊലിസെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ എല്ലാവരും കാറുകളില്‍ കയറി രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന പൊലിസ്, വാഹനങ്ങള്‍ തടഞ്ഞ് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാമുകനൊപ്പം പുറപ്പെട്ട യുവതിയെ വഴിയില്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് യുവതിയുടെ ബന്ധുക്കളായ എഴുപേര്‍ക്കെതിരേ പൊലിസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചടയമംഗലം പൊലിസ് സ്റ്റേഷനില്‍ നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയേയും യുവാവിനേയും രാവിലെ ചടയമംഗലം പൊലിസിന് കൈമാറുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരങ്ങേറ്റം കണ്ണീരായി; ചെൽസി യുവതാരം ജെസ്സി ഡെറിക്ക് ഗുരുതര പരിക്ക്

Football
  •  3 months ago
No Image

ബംഗാളിൽ മമതക്ക് അടിപതറി; തൃണമൂലിന്റെ തകർച്ചയ്ക്ക് പിന്നിലെ 5 പ്രധാന കാരണങ്ങൾ

National
  •  3 months ago
No Image

തൃക്കരിപ്പൂരിലെ 'ഉലയാത്ത കോട്ട' തകർത്ത് സന്ദീപ് വാര്യർ; വികസന മുരടിപ്പിന് മറുപടിയെന്ന് നിയുക്ത എം.എൽ.എ

Kerala
  •  3 months ago
No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  3 months ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  3 months ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  3 months ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  3 months ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  3 months ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  3 months ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  3 months ago