മുഹ്സിന് വധം: അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി
ആലപ്പുഴ: ഉത്സവ പറമ്പില്‍ കുത്തേറ്റ് മരിച്ച മുഹ്സിന്റെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് നീക്കി. ആലപ്പുഴ സൗത്ത് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിനെയാണ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി. ജി.പി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ആലപ്പുഴ വലിയകുളം വാര്‍ഡില്‍ തൈപറമ്പില്‍ നൗഷാദിന്റെ മകന് മുഹ്സിന് (18) കഴിഞ്ഞ നാലിന് ആലിശേരി അമ്പലത്തിലെ ഉത്സവാഘോഷങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തിലാണ് കുത്തേറ്റ് മരിച്ചത്. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കൊലപാതകത്തിനുശേഷം പിടികൂടിയ എട്ടോളം പ്രതികളെ കുറിച്ചുളള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് സി.ഐ രാജേഷിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ജില്ലയിലെ മത്സ്യമേഖലയില്നിന്നുളള ഒരു സി.പി.എം നേതാവിന്റെ ഒത്താശയോടെയാണ് സി.ഐ രാജേഷ് പ്രതികള്‍ക്ക് അനുകൂല നിലപാടെടുത്തതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
സി.പി.എം നേതാവിന്റെ അടുത്തബന്ധുകൂടിയായ പ്രതികളില്‍ ചിലരെ രക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്ന് കാട്ടി മുഹ്സിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെയും ഡി. ജി പി.യെയും കണ്ടിരുന്നു. കേസ് ഇനി ആലപ്പുഴ ഡിവൈ.എസ്.പി അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."