ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുസ്ലിംലീഗ്
മലപ്പുറം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തോല്‍വി ഈ മാസം 23ന് ചേരുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയെ വിജയിപ്പിക്കുക എന്നത് പലവട്ടം കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പുകളുടെ ഫലംവച്ച് യു.ഡി.എഫിന്റെ രാഷ്ട്രീയ ഭാവി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.
അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ജയിച്ച യു.ഡി.എഫ് അധികാരം നിലനിര്‍ത്തണമായിരുന്നു. പക്ഷേ ഈ തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ലീഗ് ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഇതുപ്രകാരം കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും. ഇതില്‍ ആദ്യത്തേത് ജൂലൈ നാലിന് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തിരൂരില്‍ നടക്കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."