ലോക പരിസ്ഥിതി ദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍
തൊടുപുഴ: ലോക പരിസ്ഥിതി ദിനാചരണം ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യ പരിപാടികളോടെ നടക്കും.
രാവിലെ 9ന് തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ തൈ വിതരണത്തോടെ ദിനാചരണ പരിപാടികള്‍ ആരംഭിക്കും. ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ, തൊടുപുഴ നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.കെ സുധാകരന്‍നായര്‍ തൈവിതരണം ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കാര്‍ഷിക അവാര്‍ഡ് ജേതാവ് ഗോപി ചെറുകുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തും.
രാവിലെ 10ന് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം തൊടുപുഴ റേഞ്ച്, തൊടുപുഴയെ തണലണിയിക്കല്‍ സമിതിയുടെ സഹകരണത്തോടെ ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്കൂളില്‍ നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മാനുങ്കല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് പ്രഫ. ജെസി ആന്റണി പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കും.
ഉച്ചയ്ക്ക് 1.30ന് ഇടുക്കി നെഹ്റു യുവകേന്ദ്രയുടെയും സ്കൂള്‍ ബയോ ഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് ഹയര്‍സെക്കന്ററി സ്കൂളില്‍ പരിസ്ഥിതി ദിന സെമിനാര്‍ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."