പ്ലാസ്റ്റിക് മുട്ട വില്പനയ്ക്ക്; കൊല്‍ക്കത്തയില്‍ ഒരാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ഇനി കോഴിമുട്ട വാങ്ങുമ്പോഴും അതു പ്ലാസ്റ്റിക്കാണോ ഒറിജിനല്‍ ആണോ എന്നു നോക്കി വാങ്ങേണ്ടി വരും. കൊല്‍ക്കത്തയില്‍ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയ കൃത്രിമ മുട്ട വില്ക്കാന് ശ്രമിച്ച കടയുടമയെ പൊലിസ് അറസ്റ്റു ചെയ്തു. കൊല്‍ക്കത്തയിലെ പാര്‍ക് സര്‍ക്കസ് ഏരിയയിലാണ് സംഭവം. താറാവിന്റെ കൃത്രിമ മുട്ടയിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. മുഹമ്മദ് ഷമീം അന്‍സാരിയെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യഴാഴ്ച കടയില്‍ നിന്നു ഇത്തരം മുട്ട വാങ്ങിയ ഉപഭോക്താവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.
എന്നാല്‍, താന്‍ മുട്ട ഒരു ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും അതിനു ശേഷമാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് അംശം അതില്‍ നിന്നും കണ്ടെത്തിയതെന്നുമാണ് വില്പനക്കാരന് ഷമീം അന്‍സാരി പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പറേഷന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."