HOME
DETAILS

ക്ഷേമനിധി വഴി സഹായം- ഒറ്റനോട്ടത്തില്‍

  
backup
April 06 2020 | 02:04 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1
 
 
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ അംഗങ്ങള്‍ക്കായി പ്രത്യേക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. 
ഇവയുടെ വിതണത്തിനായി ഫണ്ടുകള്‍ അനുവദിക്കുകയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വിശാദംശങ്ങള്‍ താഴെ
 
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
  സ്റ്റേജ് ക്യാരേജ് കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ.
  ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ.
  ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ.
ഓട്ടോറിക്ഷ ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ.
  ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ.
 
മദ്‌റസാധ്യാപക ക്ഷേമനിധി 
ബോര്‍ഡ്
  മദ്രസാ അധ്യാപകര്‍ക്ക് 2000 രൂപയുടെ പ്രത്യേക സഹായം നല്‍കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു
 
ചുമട്ടു തൊഴിലാളി ക്ഷേമനിധി 
ബോര്‍ഡ്
  വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ് ആയി അനുവദിക്കും. എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ വിതരണം ചെയ്യും.
 
കേരള ഷോപ്‌സ് ആന്‍ഡ് 
കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
  സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനം.
  ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം. 
  കൊറോണ സംശയിച്ച് വീട്, ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ സഹായം.
 
കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക് 
ക്ഷേമനിധി ബോര്‍ഡ്
  ക്ഷേമനിധി അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം നല്‍കും
 
കേരള നിര്‍മാണ തൊഴിലാളി 
ക്ഷേമനിധി ബോര്‍ഡ്
  നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018ലെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്തിയതുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 1000 രൂപ സഹായം നല്‍കും.
 
കേരള കര്‍ഷക തൊഴിലാളി 
ക്ഷേമനിധി ബോര്‍ഡ്
  കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായവും ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായവും.
 
കൈത്തറി തൊഴിലാളി 
ക്ഷേമനിധി ബോര്‍ഡ്
  ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായം.
 
ബീഡി, ചുരുട്ട് തൊഴിലാളി 
ക്ഷേമനിധി ബോര്‍ഡ്
  ബീഡിചുരുട്ട് തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ മൊത്തം രണ്ടു കോടി രൂപ.
 
പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍
  വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം ഏര്‍പ്പെടുത്തി. മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago