ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം
റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം. പ്രോംനഗര് ഗ്രാമത്തിലെ ഇത്കോറി പ്രദേശത്തുകാരിയായ മീന മുസാഹര്‍ (45) ആണ് തിങ്കളാഴ്ച മരിച്ചത്. ഭക്ഷണമില്ലാതെ മാഗ്രാ ഗ്രാഹി ജില്ലയില്‍ സാവിത്രി ദേവി(60) ശനിയാഴ്ച മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മീന മുസാഹറിന്റെ മരണം.
മകനോടൊപ്പം പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്ന മീന മുസാഹര്‍ ഇത്കോര് പ്രാഥമിക ആശുപത്രിയില്‍വച്ചാണ് മരിച്ചത്. മീനയും മകന് ഗൗതമും കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും കഴിച്ചിരുന്നില്ല. കഴിഞ്ഞ നാല് ദിവസങ്ങളിലായി തങ്ങളുടെ കൈയില്‍ ഒരു രൂപ പോലുമില്ലെന്ന് ഗൗതം പറഞ്ഞു. അതിനിടെ ഗിരിന്ദ് ജില്ലയില്‍ സ്ത്രീ പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി രഗുഭര് ദാസ് ജില്ലാ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.റൈറ്റ് റ്റു ഫുഡ് ( ആര്.ടി.എഫ്) പ്രവര്‍ത്തകരായ രാംദേവ് വിശ്വബന്ദു, വിശ്വാനാഥ് സിങ് എന്നിവര്‍ സാവിത്രി ദേവിയുടെ വീട് സന്ദര്‍ശിച്ചു. റേഷന്‍ കാര്‍ഡിനായി സാവിത്രി കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയെങ്കിലും അവര്‍ക്ക് ലഭിച്ചില്ല. 2014 മുതല്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട പെന്‍ഷനും ലഭിച്ചില്ലെന്ന് മരുമകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."