HOME
DETAILS
MAL
സമാധാന കരാറില്‍നിന്ന് പിന്‍മാറുമെന്ന് താലിബാന്‍
backup
April 07 2020 | 00:04 AM
കാബൂള്‍: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയുമായി ഒപ്പുവച്ച സമാധാന കരാറില്‍നിന്നു പിന്‍മാറുമെന്നു ഭീഷണിപ്പെടുത്തി താലിബാന്‍ രംഗത്ത്. കരാറില്‍ പറഞ്ഞ നിബന്ധനകള്‍ ലംഘിച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് താലിബാന്‍ ആരോപിക്കുന്നത്.
അതുപോലെ, അഫ്ഗാന്‍ സര്‍ക്കാരിന്റെ തടവിലുള്ള 5,000 താലിബാന്‍ പ്രവര്‍ത്തകരെ വിട്ടയയ്ക്കാന്‍ വൈകുന്നുവെന്നും സംഘടന ആരോപിക്കുന്നു. ഇതോടെ, കരാര്‍ ഒഴിവാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്.
അഫ്ഗാന്‍ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ തങ്ങള്‍ കുറച്ചെന്നും വിദേശ സൈന്യത്തിനെതിരേ ആക്രമണം നടത്തുന്നതു നിര്‍ത്തിയെന്നും വ്യക്തമാക്കിയ താലിബാന്‍, എന്നാല്‍ അഫ്ഗാനും അമേരിക്കയും കരാറിലെ കാര്യങ്ങള്‍ ലംഘിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു. ഇത്തരം കാര്യങ്ങള്‍ സമാധാന കരാര്‍ നിര്‍ത്തിവയ്ക്കുന്നതിലേക്കു മാത്രമല്ല നയിക്കുകയെന്നും ശക്തമായ തിരിച്ചടി അവര്‍ക്കു നേരിടേണ്ടിവരുമെന്നും താലിബാന്‍ വ്യക്തമാക്കുന്നുണ്ട്.
കരാറിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അമേരിക്കയോടും അഫ്ഗാന്‍ സര്‍ക്കാരിനോടും തങ്ങള്‍ ഒരിക്കല്‍കൂടി ആവശ്യപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഫെബ്രുവരിയിലായിരുന്നു അമരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നത്. അമേരിക്കന്‍ സൈന്യം ഘട്ടംഘട്ടമായി അഫ്ഗാനില്‍നിന്നു പിന്‍വാങ്ങുമെന്നും തടവുകാരെ പരസ്പരം കൈമാറുമെന്നുമായിരുന്നു കരാറിലെ പ്രധാന നിര്‍ദേശം. എന്നാല്‍, അഫ്ഗാന്‍ സര്‍ക്കാരിന്റെ തടവിലുള്ള 5,000 താലിബാന്‍ പ്രവര്‍ത്തകരെ വിട്ടയയ്ക്കാന്‍ അഫ്ഗാന്‍ തയാറായില്ല. തങ്ങള്‍ക്കു കരാറില്‍ പങ്കില്ലെന്നായിരുന്നു അഫ്ഗാന്റെ വാദം. ഇതോടെ, അഫ്ഗാന്‍ സൈന്യത്തിനെതിരേ താലിബാന്‍ ആക്രമണം പുനരാരംഭിച്ചു.
ഇതോടെ, അമേരിക്ക ഇടപെട്ടു. തുടര്‍ന്നു നിബന്ധനകള്‍ക്കു വിധേയമായി ഘട്ടംഘട്ടമായി തടവുകാരെ വിട്ടയയ്ക്കാമെന്ന് അഫ്ഗാന്‍ വ്യക്തമാക്കി. എന്നാല്‍, നിബന്ധനകള്‍ തള്ളിയ താലിബാന്‍, തടവുകാരെ ഒരുമിച്ച് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യത്തില്‍ പിന്നീട് പുരോഗതിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കരാറില്‍നിന്നു പിന്‍മാറുമെന്നു വ്യക്തമാക്കി താലിബാന്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."