HOME
DETAILS

അതിര്‍ത്തിയടയ്ക്കല്‍

  
backup
April 08, 2020 | 4:06 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d

 

മഞ്ചേശ്വരം (കാസര്‍കോട്): കര്‍ണാടക അതിര്‍ത്തിയടച്ചതിനാല്‍ വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട്ട് രണ്ടു പേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടിക്കു സമീപം കടമ്പാറിലെ കമല (71), പൈവളിഗെ ബായിക്കട്ട അമ്പിക്കാനയിലെ രാഘവ (70) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്ര തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലിസ് തടഞ്ഞു തിരിച്ചയച്ചതിനെ തുടര്‍ന്നാണ് ഇരുവരും വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. കമലയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ഷകനായ രാഘവ ഏറെ കാലമായി മംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളജില്‍ വാതസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായിട്ടും മംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ അതിര്‍ത്തി കടക്കാന്‍ കര്‍ണാടക പൊലിസ് അനുവദിച്ചില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ കൊവിഡ് പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 12 ആയി.
കേരളത്തില്‍ നിന്ന് രോഗികളുമായി വരുന്നവരെ തലപ്പാടിയില്‍ കൊവിഡ് പരിശോധന നടത്തി. അതിര്‍ത്തി കടത്തി വിടാനുള്ള തീരുമാനമായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത്തരത്തില്‍ യാതൊരു അറിയിപ്പും ഇന്നലെയും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കിട്ടിയില്ലെന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  18 hours ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  18 hours ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  18 hours ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  19 hours ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  19 hours ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  19 hours ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  19 hours ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  19 hours ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  20 hours ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  20 hours ago