കുടിവെള്ളത്തില്‍ ഫഌറൈഡ് ബാധിത പ്രദേശങ്ങള്‍ ചുരുങ്ങി: മാത്യു ടി. തോമസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തില്‍ ഫഌറൈഡ് ബാധിത പ്രദേശങ്ങള്‍ 34 ആയി ചുരുങ്ങിയിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ പറഞ്ഞു. നിലവില്‍ ആര്‍സനിക് ബാധിത പ്രദേശങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. 2015-16ല്‍ 95 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഫഌറൈഡ് ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിരുന്നു. കേന്ദ്ര ഗുണനിലവാര മാനദണ്ഡം അനുസരിച്ചാണ് പ്രദേശങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുള്ളത്.
സംസ്ഥാനത്ത് ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ചുള്ളിയാര്‍, മംഗലം ഡാമുകളിലാണ് പൈലറ്റായി പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണാവശ്യത്തിനുള്ള മണല്‍ ലഭ്യമാക്കുന്നതിനാല്‍ സര്‍ക്കാരിനു ചെറിയ വരുമാനവും ലഭിക്കും. നീര്‍ത്തട അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന്റെ പുനഃസംഘടന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. 2008ലെ ജലനയത്തില്‍ ആവശ്യമായ ഭേദഗതി പരിശോധനയിലാണ്. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും കുളങ്ങള്‍ നവീകരിക്കുന്നതിനു ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."