ആധാറിന്റെ പേരില്‍ അധികൃതരുടെ ദ്രോഹം; പെന്‍ഷന്‍ ലഭിക്കാതെ പോളിയോ ബാധിത
പൂച്ചാക്കല്‍: പോളിയോ ബാധിച്ച് കിടപ്പിലായ വിനീതയുടെ കൈവിരലുകള്‍ നിവരില്ല. പെന്‍ഷന്‍ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനാല്‍ നിരാലംബയായ യുവതിക്ക് നഷ്ടമായത് മരുന്നിനും വസ്ത്രത്തിനുമുള്ള ഏക വരുമാനമായ വികലാംഗ പെന്‍ഷന്‍. പാണാവള്ളി പഞ്ചായത്തില്‍ ഇളയിച്ചിപ്പറമ്പ് പ്രിയംവദയുടെ രണ്ടാമത്തെ മകളും പോളിയോ ബാധിച്ച് ജന്മനാ വളര്‍ച്ച മുരടിച്ച് കിടപ്പു രോഗിയാണ്.
പട്ടികജാതി യുവതിയ്ക്കാണ് ആധാര്‍ രേഖ ഇല്ലാത്തതിനാല്‍ ഏക വരുമാനമായ പെന്‍ഷന്‍ ഇല്ലാതായത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ പെന്‍ഷന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തിക്കുമായിരുന്നു. വസ്ത്രവും ഭക്ഷണവും മരുന്നുമടക്കമുള്ള കാര്യങ്ങള്‍ ഇതുകൊണ്ടായിരുന്നു നടത്തിപ്പോന്നിരുന്നത്.
എന്നാല്‍ പെന്‍ഷന്‍ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണമെന്ന നിബന്ധന വന്നതോടെ ഉള്ള വരുമാനവും മുടങ്ങി. ഇതൊടെ സങ്കടത്തിലായ മകളുടെ പരാതി തീര്‍ക്കാന്‍ 30 വയസ്സു കഴിഞ്ഞ അന്‍പതു കിലോ ഭാരമുള്ള മകളെയും ചുമന്ന് ആധാര്‍ കാര്‍ഡിനായി കിലോമീറ്റര്‍ താണ്ടി മൂന്ന് തവണ അക്ഷയ കേന്ദ്രത്തില്‍ എത്തിയെങ്കിലും നിവരാത്ത കൈവിരലുകള്‍ മെഷീനില്‍ പതിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കൈവിരലുകള്‍ നിവര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനെ വേദന കൊണ്ട് പുളഞ്ഞ മകള്‍ മര്‍ദിച്ചതോടെ ആധാര്‍ കാര്‍ഡിനുള്ള ശ്രമവും ഇവര്‍ ഉപേക്ഷിച്ചു.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അച്ഛന്‍ ചെറുപ്പത്തിലെ തന്നെ മരിച്ചതോടെ അമ്മയാണ് ജോലിയ്ക്കുപോലും പോകാതെ വിനീതയെ നോക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും പട്ടികജാതി വകുപ്പ് മന്ത്രിയ്ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."