കുടവെച്ചൂര്‍ സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
വൈക്കം : കുടവെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഇരുപതോളം ക്ലാസ് മുറികളുള്ള കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായിരുന്നു. വിദ്യാര്‍ഥികളുടെ പഠന സൗകര്യങ്ങള്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പുനര്‍നിര്‍മിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷനായി. യോഗത്തില്‍ ശുചിത്വ സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു.
വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള മുഖ്യപ്രഭാഷണം നടത്തി. പി.കെ ജയചന്ദ്രന്, ജയശ്രീ നന്ദകുമാര്‍, ശ്രീദേവി ജയന്, കെ.ബി മിനിമോള്‍, കെ.ആര് ഷൈലകുമാര്‍, സോജി വര്‍ഗീസ്, ശാലിനി ബാബു, മായ പി.കൈമാള്‍, ആഷ്നാ ബീഗം, കെ.ബി പുഷ്കരന്,
പി.ശിശുപാലന്, സുന്ദരന്‍ അറയ്ക്കല്‍, വക്കച്ചന് മണ്ണത്താലി, യു.ബാബു, പി.കെ രാജു, ജെ.ലിജിമോള്‍, ബിജുമോന് ജോര്‍ജ്ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."