HOME
DETAILS

പ്രവാസികള്‍ക്കും സുരക്ഷ വേണം-നേതാക്കള്‍

  
backup
April 11 2020 | 08:04 AM

save-pravasee-by-leaders-2020
പ്രവാസികള്‍ക്ക് ക്വാറന്റൈനിന് 
സംവിധാനമൊരുക്കാം: 
ഹൈദരലി തങ്ങള്‍
 
 
മലപ്പുറം: പ്രതിസന്ധികള്‍ക്കിടയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാന്‍ മുസ്‌ലിം ലീഗ് തയാറാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനിന് സംവിധാനമൊരുക്കാന്‍ ലീഗ് തീരുമാനിച്ചത്.  മദ്‌റസകള്‍, യതീംഖാനകള്‍, സ്‌കൂളുകള്‍, കോളജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ വിട്ടുകിട്ടാനായി മുസ്‌ലിം ലീഗ് പരിശ്രമിക്കുമെന്നും തങ്ങള്‍ പറഞ്ഞു.   
 
പ്രവാസികള്‍ക്കായി നടപടികള്‍ 
വേണം: ചെന്നിത്തല
 
 കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയും പ്രശ്‌നങ്ങളും നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കായി പ്രത്യേക നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ താമസിക്കുന്ന പ്രവാസികള്‍ നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ നേരിടുന്നുണ്ട്. കൊവിഡ്  വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ നാട്ടിലേക്കെത്താന്‍  വഴിയില്ലാതെ വിഷമിക്കുകയാണ്. നാട്ടില്‍ എത്തിപ്പെട്ട പ്രവാസികളാകട്ടെ മടങ്ങിച്ചെല്ലുമ്പോള്‍ ജോലി ഉണ്ടാകുമോയെന്ന ആശങ്കയിലാണ്. ഹ്രസ്വകാല വിസയില്‍ മറുനാട്ടില്‍ എത്തിയവരും ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
 
പ്രവാസികളും മനുഷ്യാവകാശമുള്ളവര്‍, താല്‍പര്യമുള്ളവരെ കൊണ്ടുവരണം: 
സാദിഖലി ശിഹാബ് തങ്ങള്‍
 
പ്രവാസികളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തൊഴിലും ശമ്പളവും ഇല്ലാതെ പ്രയാസപ്പെടുന്നവരുടെ അരികിലേക്ക് ഭക്ഷണവും മരുന്നും കര്‍ഫ്യൂ കാരണം എത്തിച്ചു നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രോഗവ്യാപ്തി വര്‍ധിച്ചാല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകാതിരിക്കുമോ എന്ന ഭയപ്പാടുണ്ട്. 
 ഇത്തരം പ്രയാസങ്ങളാല്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ നാട്ടിലേക്ക് വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേകം വിമാന സര്‍വിസുകള്‍ ആരംഭിക്കാന്‍ സാധ്യമാവണം.
 വിസ കാലാവധി കഴിഞ്ഞവര്‍, ഗതാഗതം നിശ്ചലമായ കാരണത്താല്‍ നാട്ടില്‍ നിന്നും എത്തിക്കേണ്ട മരുന്നുകള്‍ കിട്ടാത്തവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ചില മുന്‍ഗണനകള്‍ അനിവാര്യമാണ്. 
ലോക്ക് ഡൗണിനുശേഷം മടങ്ങിവരുന്ന പ്രവാസികളെ വീട്ടിലേക്കയക്കാതെ ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലാഭരണകൂടം സജ്ജീകരിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. 
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തോട് പ്രവാസികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിന്നായി പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ കെ.എം.സി.സി  പ്രവര്‍ത്തകര്‍ സജ്ജമാണ്. 
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ സജ്ജീകരിക്കുന്ന മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുസ്‌ലിംലീഗ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും വാഹനങ്ങളും യാതൊരു ഉപാധിയും കൂടാതെ വിട്ടു നല്‍കാനും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാനും തയാറാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
 
സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം: എം.കെ മുനീര്‍
 
കോഴിക്കോട്: പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. പ്രവാസികള്‍ വലിയ ആശങ്കയിലാണ്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള എല്ലാ പ്രവാസികളും കൊവിഡ് ഭീതിയില്‍ തന്നെയാണുള്ളത്. 
 പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ  ലേബര്‍ ക്യാംപുകളില്‍  കഴിയുന്നവരും കൂടുതല്‍ പേര്‍  ഇടപഴകിയുള്ള  റൂമുകളില്‍ താമസിക്കുന്നവരും വലിയ ഭീതിയിലാണ്. അവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫൈ്‌ളറ്റുകള്‍ സജ്ജീകരിക്കാന്‍ മുന്നിട്ടിറങ്ങണം.  പ്രവാസികളുടെ കാര്യങ്ങളില്‍  ശ്രദ്ധ പുലര്‍ത്താന്‍ എംബസികളോട്  അഭ്യര്‍ഥിക്കണമെന്ന കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
 
ആശങ്കയകറ്റാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: മുല്ലപ്പള്ളി
 
പ്രവാസികളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
മലയാളികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മിക്കയിടങ്ങളും കര്‍ഫ്യൂവിന് സമാനമാണ്. എത്രനാള്‍ ഈ സ്ഥിതി തുടരുമെന്ന് വ്യക്തമല്ല. പണം അയക്കാന്‍ കഴിയാത്തതിനാല്‍ നാട്ടിലെ കുടുംബാംഗങ്ങളുടെ അവസ്ഥതയും പരിതാപകരമാണ്. 
രോഗഭീതി അകന്നാലും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെടുമോയെന്ന ഭയം ഒരുവശത്തുണ്ട്. ഇതെല്ലാം കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഓരോ പ്രവാസിയും അനുഭവിക്കുന്നത്. 

അതിന് ആശ്വാസം പകരുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 
കേന്ദ്ര- സംസ്ഥാന 
സര്‍ക്കാരുകള്‍ 
ഇടപെടണം: 
കെ.പി.എ മജീദ്
 
വിദേശത്തുള്ള മലയാളികള്‍ പ്രത്യേകിച്ച് യു.എ.ഇലുള്ളവര്‍ ഏറെ പ്രയാസപ്പെടുന്ന ഒരു ഘട്ടമാണിത്.
സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ വലിയ പങ്കുവഹിച്ചവരാണ്.  എല്ലാവരെയും തിരികെ കൊണ്ടുവരല്‍ അപ്രായോഗികമാണെങ്കിലും കൊവിഡ്- 19 രോഗഭീതി ഉള്ളവരെ കൊണ്ടുവരാന്‍ നടപടി വേണം. ഗൗരവതരമായ സ്ഥിതിവിശേഷമാണ് അവിടങ്ങളിലുള്ളത്. ഗള്‍ഫ് മേഖലകളിലെ സര്‍ക്കാരുകള്‍ക്ക് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്  പരിമിതികളുണ്ട്. അതിനാല്‍ വിദേശ മലയാളികളെ തിരികെ കൊണ്ടുവന്ന് ദുരന്ത മുഖത്തുനിന്നു അവരെ രക്ഷപ്പെടുത്താന്‍  കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം. 
 
പ്രവാസികളെ ഉടന്‍ 
നാട്ടിലെത്തിക്കണം: കാനം
വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാന്‍ ഇനിയും താമസിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 
കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റങ്ങള്‍ക്ക് വലിയ പങ്കുവഹിച്ചവരാണ് പ്രവാസികള്‍. 
കൊവിഡ് ബാധിച്ച് മലയാളികള്‍ വിദേശത്ത് മരണപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് വേണ്ടി ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ്. ഗള്‍ഫില്‍ പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും തൊഴിലാളികളും ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്നവരുമാണ്. ഈ തൊഴിലാളികള്‍ രോഗബാധിതരാകുന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നും കാനം പറഞ്ഞു. 
 
സമഗ്ര പാക്കേജ് കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിക്കണം: എ. വിജയരാഘവന്‍
 
തിരുവനന്തപുരം: പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. 
താല്‍പര്യപ്പെടുന്നവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനും അല്ലാത്തവര്‍ക്ക് അവിടെ സുരക്ഷിതമായി നില്‍ക്കാനുമുള്ള സാഹചര്യവും ഒരുക്കണം. കൃത്യമായ പദ്ധതി ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുത്ത് കൂട്ടായ പ്രവര്‍ത്തനത്തിന് കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago