ലോക്ഡൗണ്‍ നീട്ടണമെന്ന് മുഖ്യമന്ത്രിമാര്‍; 24X7 ഞാനുണ്ടാകുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങിനിടെ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് അടക്കം 13 സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
വീഡിയോ കോണ്‍ഫറന്‍സില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസന്റേഷനു ശേഷമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരില്‍ ഒരോരുത്തരോടുമായി സംസാരിച്ചത്.
24X7 മണിക്കൂര്‍ ഞാന്‍ കൂടെയുണ്ടാകും, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കൊവിഡ് 19 നെക്കുറിച്ച് എന്തു നിര്‍ദ്ദേശവും നല്‍കാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കി.നമ്മള്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ മുഖ്യമന്ത്രിമാര്‍ക്കും 3-4 മിനിറ്റാണ് സംസാരിക്കാന്‍ സമയം നല്‍കിയത്. ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിനായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരം ഹോംമെയ്ഡ് മാസ്‌ക് ധരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്.
രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."