പാനല്‍ ചര്‍ച്ചയുംഎല്‍.ബി.എസ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഒന്‍പതിന്
കാസര്‍കോട്: ജില്ലയിലെ ഏക ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആയ എല്‍.ബി.എസ് എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്ലസ് ടുവിനു ശേഷമുള്ള വിവിധ കോഴ്‌സുകളെകുറിച്ചും സാധ്യതകളെകുറിച്ചും ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, എന്‍ജിനിയറിങ് ശാഖകളുടെ ഉള്ളടക്കം സാധ്യതകള്‍ എന്നിവയെകുറിച്ചും പരിശീലന പരിപാടി നടത്തുന്നു. ഒന്‍പതിനു രാവിലെ 9.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലന പരിപാടി നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്ലസ് ടുവിനു ശേഷമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രശസ്ത കോളമിസ്റ്റും കരിയര്‍ വിദഗ്ധനും കേരള അനിമല്‍ സയന്‍സ് ആന്‍ഡ് വെറ്ററിനറി യൂനിവേഴ്‌സിറ്റി എന്റര്‍പ്രണര്‍ഷിപ് വിഭാഗം മുന്‍ ഡയറക്ടറും ആയ ഡോ. ടി.പി സേതുമാധവന്‍ ക്ലാസെടുക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയും. വിവിധ എന്‍ജീനീയറിങ് ശാഖകളുടെ ഉള്ളടക്കം, സാധ്യതകള്‍ എന്നിവയെ കുറിച്ച് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. കെ.എ നവാസ് ക്ലാസ് എടുക്കും.
എല്‍.ബി.എസ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ കെ അസീം ക്ലാസെടുക്കും. കാംപസ് പ്ലേസ്‌മെന്റിനെ കുറിച്ച് പ്രൊഫ. സി. രാഹുല്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി സംശയ നിവാരണത്തിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി ഉണ്ടാകും. ഫോണ്‍: 04994250290, 9496463548.
വാര്‍ത്താസമ്മേളനത്തില്‍ എല്‍.ബി.എസ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് ഷുക്കൂര്‍, ഡോ. കെ. അബൂബക്കര്‍, ഡോ. വിനോദ് ജോസ്, പ്രൊഫ. കെ. അസീന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."