വിസ തട്ടിപ്പ്; പാലാ സ്വദേശി പൊലിസ് കസ്റ്റഡിയില്‍
അടിമാലി: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലിസ് പിടികൂടി.പാലാ സ്വദേശിയായ യുവാവിനെ ഇന്നലെ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. അടിമാലി കൂമ്പന്‍പാറ സ്വദേശിയായ ജിബിന്‍ ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഒരു വര്‍ഷം മുന്‍പ് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള 30 ഓളം പേരില്‍ നിന്നും അന്‍പതിനായിരം രൂപ വീതം തമിഴ്നാട്ടിലെ സ്ഥാപനത്തില്‍ വെച്ച് തട്ടിയെടുത്തിരുന്നു. ചെന്നൈ എഗ്മോര്‍ എന്ന സ്ഥലത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇപ്പോള്‍ പിടിയിലായ യുവാവെന്ന് തട്ടിപിനിരായ ജിബിന്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്.അടിമാലിയില്‍ തന്നെ ഒന്നിലേറെ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പിന് കൂട്ട് നിന്ന യുവാവിനെ യാദൃചികമായി ജിബിന്‍ വെള്ളിയാഴ്ച്ച അടിമാലിയില്‍ വെച്ച് കണ്ടെത്തി.
ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശീകളില് നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര് അടിമാലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ അവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്ഥീകരിക്കേണ്ടത്. യൂവാവ് അടിമാലി പൊലിസിന്റെ കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."