കര്‍ദിനാളിനെതിരായ പ്രതിഷേധം: പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരേ ഒരു വിഭാഗം വിശ്വാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരേ അതിരൂപതിയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കെതിരെയും വൈദികര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അതിരൂപതയിലെ വിവിധ പ്രശ്നങ്ങള്‍ ക്രൈസ്തവ ചൈതന്യത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കു യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. മോണ്‍. ആന്റണി നരികുളം, ഫാ. ബര്‍ക്കുമന്‍സ് കോടയ്ക്കല്, മിനി പോള്‍, സിസ്റ്റര്‍ യൂക്കരിസ്റ്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."