ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ട്രെയിന്‍ വ്യോമ ഗതാഗതം പുനരാരംഭിക്കില്ല
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും രാജ്യത്തെ ട്രെയിന്‍ വ്യോമ ഗതാഗതം പുനരാരംഭിക്കില്ലെന്ന് സൂചന. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയും വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്. അന്തിമ തീരുമാനമായിട്ടില്ല. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വരുന്നത് വരെ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി. മെയ്നാലു മുതല്‍ ആഭ്യന്തരവും ജൂണ്‍ ഒന്നു മുതല്‍ അന്താരാഷ്ട്രസര്വ്വീസുകളും ആരംഭിക്കുമെന്ന നിലക്കാണ് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.
ജൂണ്‍ ഒന്നിന് ശേഷം നാട്ടിലേക്ക് വരാമെന്ന പ്രതീക്ഷയിയിലായിരുന്നു പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍ പുതിയ തീരുമാനത്തോടെ ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ടിക്കറ്റ് ബുക്കിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കാത്തിരിക്കേണ്ട അവസ്ഥയിലാണ് വിമാന കമ്പനികളും പ്രവാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."