HOME
DETAILS

കാറ്റും മഴയും തുടരുന്നു; കനത്ത നഷ്ടം

  
backup
June 11 2018 | 01:06 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

കൊയിലാണ്ടി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കൊയിലാണ്ടി മേഖലയില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം തുടരുന്നു.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വിയ്യൂര്‍ കക്കുളം പാടശേഖരത്തില്‍ മാക്കണംതുരുത്തി മണിയുടേയും തുമ്പക്കണ്ടി രാമചന്ദ്രന്റേയും നേന്ത്രവാഴകൃഷി നശിച്ചു.80 ഓളം കുലച്ച വാഴകളാണ് നശിച്ചത്. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശക്തമായ കാറ്റില്‍ കൊയിലാണ്ടി ചെറിയമങ്ങാട് ഫിഷര്‍മാന്‍ കോളനി സതീ കൃഷ്ണന്റെ വീടിന് മുകളില്‍ മരം വീണു. അപകടത്തില്‍ മകള്‍ ശാലിനിക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം നഗരത്തിലെ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് വന്‍അപകടമാണ് ഒഴിവായത്. ആഞ്ഞുവീശിയ കാറ്റില്‍ മേഖലയിലെ നിരവധി വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ വീണ് നാശം നേരിടുകയുണ്ടായി.
പന്നിക്കോട്ടൂര്‍: കോളനിയില്‍ നൊച്ചിക്കുനിയില്‍ ബബീഷ്, കേളോത്ത് ചാലില്‍ ശ്രീധരന്‍, കരുവാങ്കണ്ടി കുഞ്ഞിക്കണ്ണന്‍, സജിത ചെറുകല്ലാട്ട്, സബിലാല്‍ പാറക്കല്‍, കമല പുത്തരിപ്പാറ, പ്രഭാകരന്‍ പുത്തരിപ്പാറ, കുപ്പ കന്മനക്കുഴിയില്‍, നാരായണന്‍ അയ്യപ്പങ്കണ്ടി, അരിയന്‍ പുത്തന്‍പുര, ദേവി ഈരാഞ്ഞിമ്മല്‍, ശ്രീനിഷ കണ്ടിപ്പൊയില്‍, തെയ്യോന്‍ കുഴിച്ചാലില്‍ മീത്തല്‍, ഗോപാലന്‍ കരുവാം കുന്നുമ്മല്‍, സുമ നെച്ചിക്കുനി, ചളുമ്പിര പൂളക്കല്‍ മീത്തല്‍, സിന്ധു കൂരമറ്റത്തില്‍ എന്നിവര്‍ക്കാണു നഷ്ടം സംഭവിച്ചിരിക്കുന്നത്.
കൃഷിനാശവും മരം വീണു വീടുകള്‍ക്കു തകരാറുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മുതുകാട് വട്ടക്കയത്ത് നിരവധി കര്‍ഷകര്‍ക്ക് കൃഷി നഷ്ടമുണ്ടായി. ചേന്ദംകുളത്ത് വിനയകുമാറിന്റെ റബര്‍ തോട്ടം കാറ്റില്‍ പാടെ നശിച്ചു. കുംബ്ലാനി ജോര്‍ജ്, വെള്ളപ്ലാക്കല്‍ ജോണ്‍സണ്‍, വിത്സന്‍, കൊച്ചു പറമ്പില്‍ ചന്ദ്രന്‍ പിള്ള, തൂങ്കുഴി ബേബി എന്നിവര്‍ക്കും കൃഷി നാശമുണ്ടാായി. ചെമ്പനോട, ചക്കിട്ടപാറ, പേരാമ്പ്ര, ചങ്ങരോത്ത് വില്ലേജുകളുടെ പരിധിയില്‍ പെട്ടവര്‍ക്കാണു നഷ്ടം സംഭവിച്ചിരിക്കുന്നത്. മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി.
ബാലുശ്ശേരി: ശക്തമായ കാറ്റ് നന്മണ്ടയില്‍ വ്യാപകമായ നാശം വിതച്ചു. ബാലുശ്ശേരി 14ല്‍ നെല്ലാപറമ്പത്ത് ഡോ. സന്‍ജിത്ത്, നെല്ലങ്ങല്‍ വിജയന്‍ ,ഉണ്ണി നായര്‍, ഷൈജു, ശശികുമാര്‍, കുമാരം പൊയില്‍ ബഷീര്‍, സന്തോഷ് എന്നിവരുടെ ഫല വൃക്ഷങ്ങള്‍ കടപുഴകി വീണു. റിട്ട. എസ്.ഐ കോറോത്ത് കണ്ടി ബാബുവിന്റെ വിറകുപുര പ്ലാവ് വീണ് ഭാഗികമായി തകര്‍ന്നു. നന്മണ്ട കെ.പി റോഡില്‍ കുമ്മങ്ങാട്ട് പ്രമീളയുടെ ഓടിട്ട വീടിനു മേല്‍ മരം വീണ് വീട് തകര്‍ന്നു.നന്തിബസാര്‍: കാറ്റില്‍ തേക്കുമരംവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പാലൂര്‍ എല്‍.പി സ്‌കൂളിനടുത്ത പി. ഹുസൈന്‍ മാസ്റ്ററുടെ വീടിന്റെ മുകളിലാണ് ശനിയാഴ്ച രാത്രി അടുത്തുണ്ടായിരുന്ന വലിയതേക്ക് മുറിഞ്ഞുവീണതു. വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.ശനിയാഴ്ച രാത്രിയുണ്ടായ കാറ്റില്‍ കോടിക്കല്‍ ഷറഫുല്‍ ഇസ്‌ലാം മദ്‌റസയുടെ രണ്ടാം നിലയിലെ മേല്‍ക്കൂര തെന്നിമാറി. ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച തൂണുകളുംതകര്‍ന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി മദ്‌റസ ഭാരവാഹികള്‍ പറഞ്ഞു.
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമായ വനം വകുപ്പിന്റെ അധീനതയിലുള്ള മുതല വളര്‍ത്തു കേന്ദ്രത്തില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണു വന്‍ നാശനഷ്ടം. കാവല്‍പുര പാടെ തകര്‍ന്നു. ഇതിലുണ്ടായിരുന്ന വാച്ചര്‍മാരായ ജോണി, ഗോപാലന്‍, രമേശന്‍ എന്നിവര്‍ തലനാരിഴക്കാണു രക്ഷപെട്ടത്. ശനിയാഴ്ച വൈകിട്ടു കനത്ത മഴക്കിടയിലുണ്ടായ ചുഴലിക്കാറ്റിലാണു മരം വീണത്. മുതലകളുള്ള കുളത്തിലും മരശിഖരങ്ങള്‍ ചിതറി വീണു. കുളത്തിന്റെ വൃഷ്ടിപ്രദേശത്ത് നിന്നിരുന്ന വലിയ തെങ്ങിന്റെ മുകള്‍ ഭാഗം വട്ടം ഒടിഞ്ഞു നിലം പതിച്ചു. ഇന്നലെ വൈകീട്ടോടെ മരങ്ങള്‍ മുറിച്ചു നീക്കി.


വടകര: കനത്ത മഴയും കാറ്റും മൂലമുള്ള നാശനഷ്ടങ്ങള്‍ വടകര മേഖലയില്‍ മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ പുതുപ്പണം വെളുത്തമല ഭാഗങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പുതുപ്പണം വെളുത്തമല ചെറിയ പറമ്പത്ത് സീനയുടെ വീട് തെങ്ങും പുളിമരവും വീണ് തകര്‍ന്നു. ചാക്യാര്‍ കണ്ടിയില്‍ മണി ബാബുവിന്റെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു.
കുന്താംപുറത്ത് പാഞ്ചു, മീത്തല്‍ ബാലന്‍ എന്നിവരുടെ വീടും കാടഞ്ചേരി പ്രമോദിന്റെ വീടും മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും തകര്‍ന്നു. കാടഞ്ചേരി രവിയുടെ വീടും കൂടയും പൂക്കണ്ടിമലയില്‍ ഭാസ്‌കരന്റെ വീട്, കോടയാട്ട് താഴകുനി ദിനേശന്റെ വീട് എന്നിവ തകര്‍ന്നു. മാങ്ങില്‍ അനുരയുടെ വീട്ടിലെ കൂടയുടെ മേല്‍ക്കൂര പറന്നു പോയി.
നാദാപുരം: ചേലക്കാട്ടെ പുലിഞ്ഞ കീഴില്‍ കോയഞ്ഞി തങ്ങളുടെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ പുളി മരം വീണ് വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നു.
മോചാന്‍ വീട്ടില്‍ കുഞ്ഞി ബീവിയുടെ വീടിനും കക്കൂസിനും സാരമായ കേടുപറ്റി. ചിയ്യൂരില്‍ പനങ്ങാട്ട് ദിനേശന്റെ കിണറിന്റെ സമീപത്തെ മണ്ണിടിഞ്ഞു അപകടാവസ്ഥയിലായി. വീടിനു പിന്‍വശത്തെ കിണറിനോട് ചേര്‍ന്ന മണ്ണ് ഒരു മീറ്റര്‍ ഉയരത്തില്‍ ഒലിച്ചുപോവുകയായിരുന്നു. നാദാപുരം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം നങ്ങീല്‍ കണ്ടി അമ്മദിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്നു.
വടകര: മണിയൂര്‍ പാലയാട് അരയാക്കൂലില്‍ അരയാല്‍ കടപുഴകി വീണ് കെട്ടിടം തകര്‍ന്നു. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലാണ് അരയാല്‍ കടപുഴകിയത്. ഈ അരയാലിന്റെ പേരിലാണ് രയാക്കൂല്‍ പ്രദേശം അറിയപ്പെടുന്നത്. പാലയാട് ദേശീയ വായനശാല, ഫ്രണ്ട്‌സ് അരയാക്കൂല്‍ കലാസമിതി, തരംഗിണി ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലാണ് അരയാല്‍ പതിച്ചത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. വാര്‍ഡ് മെംബര്‍ കെ.വി സത്യന്‍, ഫ്രണ്ട്‌സ് അരയാക്കൂല്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി.
കുറ്റ്യാടി: വീടിനുമുകളില്‍ തെങ്ങുവീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കള്ളാട് വേട്ടോറേമ്മല്‍ തൈയ്യുള്ളപറമ്പത്ത് ജാനു (67) അയല്‍വാസിയായ നിധ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായ പരുക്കുകളോടെ നിധയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗൃഹനാഥയായ ജാനുവിനെ നിസാര പരുക്കുകളോടെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഓടുമേഞ്ഞ വീടിന്റെ മുന്‍ഭാഗം തെങ്ങുവീണ് പൂര്‍ണമായും തകര്‍ന്നു. സാമ്പത്തികമായി വളരെയധികം ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബത്തിന്റെ തണലാണ് നൊടിയിടയില്‍ വീശിയെത്തിയ കാറ്റില്‍ ഇല്ലാതായത്.
അതേസമയം, വേട്ടോറേമ്മല്‍ പ്രദേശത്തെ ഉയര്‍ന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന പതിനഞ്ചോളം വീടുകള്‍ വലിയ സുരക്ഷാഭീഷണി നേരിടുന്നുണ്ട്. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ വീടുകളാണ് ഇവിടെ ഏറെയും. ചുറ്റും വന്‍മരങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കാലവര്‍ഷം ഇനിയും ശക്തമായി തുടരുകയാണെങ്കില്‍ അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. ഉയര്‍ന്ന പ്രദേശമായതിനാല്‍ വാഹനഗതാഗതം അത്രകണ്ടില്ലാത്തതിനാല്‍ അത്യാസന്നഘട്ടങ്ങളില്‍ ആശുപത്രികളിലും മറ്റും എത്തിപെടാനും ഇവിടെയുള്ളവര്‍ പ്രയാസമനുഭവപ്പെടുകയാണ്.
കാവിലുംപാറ മലയോരത്ത് കൃഷി നാശം. പൊയിലോംചാല്‍, മുറ്റത്തെപ്ലാവ്, ചാപ്പന്‍തോട്ടം, പൂതംപാറ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റില്‍ കൃഷിനാശമുണ്ടായത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിച്ചത്. പൂതംപാറ മൂന്നാംപെരിയ റോഡില്‍ മണ്ണിടിഞ്ഞും കോതോട് മരംവീണും ഗതാഗതം തടസപ്പെട്ടു.
ആശ്വാസി തെക്കുംകരവളപ്പില്‍ ഉമറിന്റെ വീട് തെങ്ങ് വീണ് തകര്‍ന്നു. അടുത്തിടെ ലോണെടുത്ത് വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച വീടാണ് കാറ്റില്‍ തെങ്ങ് വീണ് പൂര്‍ണമായും തകര്‍ന്നത്. സംഭവ സമയം വീട്ടുകാര്‍ അയല്‍വീട്ടിലായതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago