HOME
DETAILS
MAL
പ്രതിഷേധം സ്വാഭാവികം: കെ.വി തോമസ്
backup
June 11 2018 | 03:06 AM
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ഉയരുന്ന പ്രതിഷേധം സ്വാഭാവികമാണെന്ന് കെ.വി തോമസ് എം.പി. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
വിഷയം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇത് ഉടന്‍ പരിഹരിക്കപ്പെടണം. മുന്നണി സംവിധാനത്തില്‍ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ കാലങ്ങളിലും സമാനരീതിയിലുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്നും അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."